സൗദി വിളിക്കുന്നു; പ്രവാസികൾക്ക് സൗദിയിൽ എത്താം, കാലാവധിയുള്ള ഫാമിലി വിസിറ്റ് വിസയുള്ളവര്‍ക്ക് യാത്രവിലക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം, സൗദിയിലേക്ക് വിമാന സര്‍വിസുണ്ടെങ്കില്‍ ഇവര്‍ക്കെത്താം

സൗദി അറേബ്യയിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. നിലവില്‍ കാലാവധിയുള്ള ഫാമിലി വിസിറ്റ് വിസയുള്ളവര്‍ക്ക് യാത്രവിലക്കില്ലെന്ന് പാസ്പോര്‍ട്ട് (ജവാസത്ത്) വിഭാഗം അറിയിച്ചു. സ്വന്തം രാജ്യത്തുനിന്ന് സൗദിയിലേക്ക് വിമാന സര്‍വിസുണ്ടെങ്കില്‍ ഇവര്‍ക്കെത്താൻ സാധിക്കും. ഇങ്ങനെ വരുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ സന്ദര്‍ശക വിസകള്‍ ഇറങ്ങുന്നുണ്ടെങ്കിലും സ്റ്റാമ്ബിങ് നടന്നാലേ പുതിയ വിസകളില്‍ യാത്ര സാധ്യമാകുകയുള്ളു. ഫാമിലി വിസിറ്റ് വിസകള്‍ എടുക്കുകയും സ്റ്റാമ്ബിങ് പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് തടസ്സമില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവില്‍ വിമാന സര്‍വിസുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയിലേക്ക് എത്തിച്ചേരുന്നുണ്ട്.
അതോടൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ ദുബൈ വഴിയും സൗദിയിലെത്തുകയാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണമെന്ന വ്യവസ്ഥ പാലിക്കാനാണ് ആളുകള്‍ ദുബൈ പോലുള്ള ഇടത്താവളങ്ങൾ വഴി എത്തുന്നത്. ദുബൈയില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്ക് മുന്നോടിയായി പി.സി.ആര്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയിരിക്കണം. സൗദിയില്‍ ഇപ്പോഴും ഫാമിലി വിസിറ്റ് വിസകള്‍ ഇഷ്യൂ ചെയ്യുന്നുണ്ട്. എന്നാല്‍, പല രാജ്യങ്ങളിലും സ്റ്റാമ്ബിങ് നിര്‍ത്തിവെച്ചത് കാരണം വിസ നടപടികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കുന്നില്ല. നിലവില്‍ ഇഷ്യൂ ചെയ്ത വിസകള്‍ ഒരു വര്‍ഷത്തിനകമാണ് സ്റ്റാമ്ബിങ് പൂര്‍ത്തിയാക്കേണ്ടത്. കാലാവധി അവസാനിച്ചാല്‍ പുതിയ സന്ദര്‍ശക വിസകള്‍ നേടാൻ സാധിക്കുന്നതാണ്.അതേസമയം നേരിട്ടുള്ള വിമാന സർവീസിനായി കാത്തിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ.
https://www.facebook.com/Malayalivartha

























