ഗൾഫ് രാഷ്ട്രങ്ങൾ അയയുന്നു; 34 രാജ്യങ്ങളിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വഴിയോ ഇവർക്ക് കുവൈത്തിലേക്ക് വരാൻ സാധിക്കും, പട്ടിക വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് നൽകികഴിഞ്ഞു

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രവാസികൾ കാത്തിരുന്ന ആ വാർത്ത എത്തി. സ്വകാര്യ ആരോഗ്യ ജീവനക്കാർക്കും കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതി നൽകിയിരിക്കുകയാണ് അധികൃതർ. ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള 34 രാജ്യങ്ങളിൽനിന്ന് നേരിട്ടോ ട്രാൻസിറ്റ് വഴിയോ ഇവർക്ക് കുവൈത്തിലേക്ക് വരാൻ സാധിക്കുന്നതാണ്. ഇങ്ങനെ കൊണ്ടുവരാവുന്നവരുടെ പട്ടിക വ്യോമയാന വകുപ്പ് വിമാനക്കമ്പനികൾക്ക് നൽകികഴിഞ്ഞു.
അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്നവരും കൊറോണ വ്യാപനം മൂലം നാട്ടിൽ എത്തിച്ചേർന്നവരും നിരവധി സ്വകാര്യ ആശുപത്രി ജീവനക്കാരുമുണ്ട്. ഇതുമൂലം ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമവും നിലവിലുള്ളവർക്ക് അവധിയെടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഇത് കടുത്ത മാനസിക സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി പേർ യു.എ.ഇ ഉൾപ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇതിനകം തിരിച്ചെത്തിയിട്ടുമുണ്ട്. ഭാഗികമായി നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ സൂചനയാണ് ഇതിൽ നിന്നും കാണുവാൻ സാധിക്കുന്നത്. ഈ വാർത്ത ഏറെ ആശ്വാസം പകരുന്നതാണെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് മറ്റുള്ള പ്രവാസികൾ ഇതിനെ നോക്കി കാണുന്നത്.
https://www.facebook.com/Malayalivartha

























