സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായി വാക്‌സിൻ; യാത്രക്ക് ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവല്‍ വാക്സിനേഷനുകള്‍ എടുക്കാന്‍ പ്രോത്സാഹനവുമായി ദുബൈ, പ്രവാസികൾ അറിയാൻ

യുഎഇയിൽ ഈ മാസം ആദ്യം മുതൽക്കേ തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ നല്കാൻ ആരംഭിച്ചിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. ഇപ്പോഴിതാ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പ്രവാസികൾക്ക് വാക്സിനുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ യാത്രക്ക് ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവല്‍ വാക്സിനേഷനുകള്‍ എടുക്കാന്‍ പ്രോത്സാഹനവുമായി ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) രംഗത്ത് എത്തിയിരിക്കുകയാണ്.
വേഗം സേവനം നടത്തുന്നതിനായി എല്ലാ ഡി.എച്ച്.എ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ററുകളിലും പ്രീ-ട്രാവല്‍ ഹെല്‍ത്ത് സേവനങ്ങള്‍ ലഭിക്കുമെന്നും കൂടാതെ പ്രീ-ട്രാവല്‍ കൗണ്‍സലിങ്, റിസ്ക് അസസ്മെന്‍റ്, വാക്സിനേഷനുകള്‍, മരുന്നുകള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണെന്നും ഡി.എച്ച്.എ അറിയിക്കുകയുണ്ടായി.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ കോവിഡ്-19 വാക്സിനെടുക്കുമ്ബോള്‍ ആദ്യം ഉപദേശം തേടണമെന്നും നിലവിലെ ആരോഗ്യസ്ഥിതി, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവ വിലയിരുത്തണമെന്നും അതിനനുസരിച്ച് വാക്സിനുമായി ബന്ധപ്പെട്ട് ഉപദേശം തേടാന്‍ കഴിയുമെന്നും സ്പെഷ്യലൈസ്ഡ് പ്രോഗ്രാം സര്‍വിസ് ഡിപ്പാര്‍ട്ട്മെന്‍റ് ആക്ടിങ് ഡയറക്ടര്‍ ഡോ. ആലിയ മുഹമ്മദ് അല്‍ ദല്ലാല്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























