കുവൈറ്റ് എല്ലാ സർവീസുകളും റദ്ദ് ചെയ്തു; യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്, ജനുവരി ഒന്നുവരെ രാജ്യാതിർത്തികൾ അടയ്‌ക്കുകയും അന്താരാഷ്‌ട്ര കൊമേഴ്‌സ്യൽ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തു

കൊറോണ വൈറസ് വ്യാപന ഭീതിയിൽ നിന്ന് രാജ്യങ്ങൾ കരകയറുന്നതിനിടെ യുകെയിൽ റിപ്പോർട്ട് ചെയ്‌ത പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതോടെ ലോകരാജ്യങ്ങൾ കൂടുതൽ കരുതലിലേക്ക്. യൂറോപ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. സൗദിയടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയതിന് പിന്നാലെ കുവൈറ്റ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കുവൈറ്റ് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ വ്യാപനം ശക്തമായതോടെ തന്നെ അന്താരാഷ്‌ട്ര വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയാണെന്ന് സർക്കാർ അറിയിക്കുകയുണ്ടായി. കര - വ്യോമ അതിർത്തികൾ അടച്ചിടുന്നതായിരിക്കും. ജനുവരി ഒന്നുവരെ രാജ്യാതിർത്തികൾ അടയ്‌ക്കുകയും അന്താരാഷ്‌ട്ര കൊമേഴ്‌സ്യൽ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്‌തു കഴിഞ്ഞതായി റിപ്പോർട്ട് . ഇത് സമന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ തിങ്കളാഴ്‌ച രാത്രി പതിനൊന്ന് മണി മുതൽ രാജ്യത്തെ കര - വ്യോമ അതിർത്തികൾ അടച്ചിടുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്യുന്നതാണ്. യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും വിലക്കേർപ്പെടുത്തുകയുണ്ടായി. വൈറസിൻ്റെ പുതിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ യുകെയെ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























