ഗൾഫ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക്; പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്, മലയാളികൾ അടക്കമുള്ള പ്രവാസികൾ വിവിധയിടങ്ങളിൽ കുടുങ്ങി! നിരവധി പേർ യുഎഇയിൽ കുടുങ്ങി

ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഗൾഫ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. കൊറോണ വൈറസ് വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ടുള്ള അടിയന്തരമായി തന്നെ നിയന്ത്രണങ്ങളും നിർദേശങ്ങളും നൽകുകയാണ് സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ അപകടകാരിയാണെന്ന് അധികൃതർ വ്യക്തമാക്കിയ സാഹചര്യത്തിൽ സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ വിവിധയിടങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. തികച്ചും ഒരു അടച്ചുപൂട്ടൽ എന്ന വിധത്തിലേക്ക് നീങ്ങുമ്പോൾ പ്രവാസികൾ ഏറെ ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.
അതോടൊപ്പം തന്നെ സൗദിയടക്കമുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഎഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും വരും മണിക്കൂറുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകളും പുറത്ത് വരുകയുണ്ടായി. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാൽ യുഎഇ വഴിയാണ് സൗദിയിലേക്ക് പ്രവാസികൾ യാത്ര ചെയ്തുവന്നിരുന്നത്. മാത്രമല്ല, ഈ മാർഗത്തിലൂടെ സഞ്ചരിച്ച നിരവധി പേർ യുഎഇയിൽ കുടുങ്ങി കിടക്കുകയാണ്.
കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നതിൽ യാതൊരുവിധ സംശയവുമില്ല. സൗദി, ഒമാൻ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ മാത്രമാണ് നിലവിൽ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നടപടി മറ്റുള്ള രാഷ്ട്രങ്ങളും സ്വീകരിച്ചാൽ പ്രതിസന്ധി കൂടുതൽ കടുക്കും.
https://www.facebook.com/Malayalivartha

























