സൗദിയിലേക്ക് പുറപ്പെട്ട പല പ്രവാസികളും പാതി വഴിയിൽ; രാജ്യാന്തര സർവീസുകൾ അപ്രതീക്ഷിതമായി വീണ്ടും റദ്ദാക്കി, വൈറസിന്റെ രണ്ടാം തരംഗം തടയുന്നതിന്റെ ഭാഗമായി വീണ്ടുമൊരു യാത്രാ വിലക്ക്!

പ്രവാസികളെ തികച്ചും വെട്ടിലാക്കി സൗദിയുടെ തീരുമാനം. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യാന്തര സർവീസുകൾ അപ്രതീക്ഷിതമായി വീണ്ടും റദ്ദാക്കിയതോടെ സൗദിയിലേക്ക് പുറപ്പെട്ട പല പ്രവാസികളും പാതി വഴിയിൽ കുടുങ്ങി. കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ് പ്രവാസികൾ ഏവരും. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച സാധാരണ സർവീസുകൾ ജനുവരിയിൽ തുടങ്ങാനിരിക്കെയാണ് വൈറസിന്റെ രണ്ടാം തരംഗം അറിയിക്കുന്നത്. ഇത് തടയുന്നതിന്റെ ഭാഗമായി വീണ്ടുമൊരു യാത്രാ വിലക്ക് പല ഗൾഫ് രാഷ്ട്രങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.
കൊറോണ വിപണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും താൽക്കാലികമായി റദ്ദ് ചെയ്ത സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്ന തീർച്ചയിൽ ഈയടുത്ത് നാട്ടിലേക്ക് തിരിച്ചവരും പുതിയ യാത്രാവിലക്കിൽ ആശങ്കയിലാണ്. യാത്രാ ടിക്കറ്റെടുത്ത് ഈ ആഴ്ചയിലും മറ്റും പോകാനിരുന്നവരുടെ യാത്ര മുടങ്ങി എന്നതാണ് മറ്റൊരു പ്രയാസം. ഒരാഴ്‌ചത്തേക്കാണ് വിലക്കെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനകളിൽ പറയുന്നെണ്ടെങ്കിലും തുടർന്നും നീട്ടാനുള്ള സാധ്യത അതിൽ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നവർ അധികച്ചെലവുകൾ വഹിച്ച് യുഎഇ വഴിയാണ് തിരിച്ചെത്തിയിരുന്നത്. അങ്ങനെ 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കാത്തതിനാൽ തന്നെ യുഎഇ പോലുള്ള ഇടത്താവളങ്ങളിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് തിരിച്ചെത്തുന്നത്. ഇത്തരത്തിൽ യുഎഇയിൽ കഴിയുന്ന പലരും, യാത്ര റദ്ദാക്കിയതോടെ സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ പാതി വഴിയിലായിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. 14 ദിവസത്തെ ക്വാറന്റീൻ അവധി തീർന്ന് പുറപ്പെടാനിരിക്കുന്ന ദിവസം യാത്ര റദ്ദാക്കപ്പെട്ടതിനാൽ വലഞ്ഞവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു.
ഫാമിലി വീസയിൽ സൗദിയിലേക്ക് വരുന്ന കുടുംബിനികളും ഇങ്ങനെ ഒറ്റപ്പെട്ട നിലയിൽ യുഎഇയിൽ കുടുങ്ങിയിരിക്കുകയാണ്. മക്കയിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരൻ യുഎഇയിലെത്തി 14 ദിവസം പൂർത്തിയാകുന്ന അന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത് പോലും. ഇത്തരത്തിൽ അടിയന്തരമായി തിരിച്ച് കമ്പനികളിൽ ജോലിക്ക് ഹാജരാകേണ്ടവരും ജീവനക്കാരെ മാത്രം ഏൽപിച്ച് കുറഞ്ഞ അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാമെന്നു കരുതി പോയി ഒടുക്കം ഏഴുമാസത്തിലധികം കുടുങ്ങിയ ഇടത്തരം ചെറുകിട സംരംഭകരും ഇങ്ങനെ യുഎഇ വഴി തിരിച്ച് വരുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. തികച്ചും അനിശ്ചിതാവസ്ഥയിലേക്കാണ് പ്രവാസികൾ കടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























