ഗൾഫ് രാഷ്ട്രങ്ങളിൽ മഞ്ഞുരുകുന്നു; ഏറെ വര്ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിനായി നിലവില്‍ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഖത്തര്‍

ഏറെ വര്ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിനായി നിലവില്‍ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഖത്തര്‍ പ്രഖ്യാപിക്കുകയുണ്ടായി. ആയതിനാൽ തന്നെ ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോസ്കോയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇത് വ്യക്തമാക്കിയത്. ഖത്തറിനെതിരായ ഉപരോധത്തിന് കാരണമായ ഗള്‍ഫ് പ്രതിസന്ധി തീര്‍ക്കുന്നതിനായി നിലവില്‍ രാഷ്ട്രീയ തടസ്സങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം തുറന്നുപറയുകയായിരുന്നു.
മാത്രമല്ല, ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചെറിയ പ്രശ്നങ്ങളൊന്നും സമാധാന നീക്കങ്ങളെ ബാധിക്കില്ല. ഉപരോധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സൗദി അറേബ്യയുമായിട്ടാണ് നിലവില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം കാരണം ഏറ്റവും കുടുതല്‍ നഷ്ടം സംഭവിച്ചത് ജി.സി.സി രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുകയുള്ളു. തര്‍ക്കം തീര്‍ക്കുകയെന്നത് ഏതെങ്കിലും ഒരു പക്ഷത്തിന്‍റെ മാത്രം ആവശ്യമല്ല എന്നതാണ്. ഇതിനൊപ്പം തന്നെ ഇറാനും ജി.സി.സി രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഇതിന് പിന്നാലെ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha

























