തന്റെ 55,000ൽ ഏറെയുള്ള തന്റെ സഹപ്രവർത്തകർക്ക് മനപ്രയാസമുണ്ടാക്കുന്നതിൽ പ്രതികരിച്ച് എം.എ യുസഫലി; അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി വ്യക്തമാക്കുകയുണ്ടായി. 55,000 ൽ ഏറെയുള്ള തന്റെ സഹപ്രവർത്തകർക്ക് മനപ്രയാസമുണ്ടാക്കുന്നതിനാലാണ് ശക്തമായ നിയമനടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. അതോടൊപ്പം തന്നെ വിശാലമായ ജനാധിപത്യത്തിൽ മത്സരിച്ചു ജയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് കിറ്റെക്സ് 2020യുടെ വിജയത്തെക്കുറിച്ച് യൂസഫലി പറയുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും നെഗറ്റീവ് പ്രചരിപ്പിക്കുന്നത് ചിലരുടെ ശീലമായിരിക്കുകയാണെന്ന് എം.എ.യൂസഫലി വ്യക്തമാക്കി. ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്തവിധം അപവാദപ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 30,000 മലയാളികളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമവഴി തേടുകയാണ് ചെയ്യുന്നതെന്നും അബുദാബിയിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ യൂസഫലി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























