അടുത്തമാസം മുതൽ പ്രാബല്യത്തിൽ! പിഴയടയ്ക്കാതിരിക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ... ഒന്നേകാൽ ലക്ഷം വാഹനങ്ങൾ പൂർത്തിയാക്കി, ഇനി ഒരാഴ്ച മാത്രം ബാക്കി... കാര്യങ്ങൾ ധൃതിയിൽ ആക്കുവാൻ അധികൃതരുടെ നിർദ്ദേശം..

എമിറേറ്റിലെ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകാൻ ഒരാഴ്ച ബാക്കി നിൽക്കെ റജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ അധികതരുടെ നിർദേശം. ഇതുവരെ ഒന്നേകാൽ ലക്ഷം വാഹനങ്ങൾ മാത്രമാണ് ടോൾഗേറ്റ് റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. അടുത്ത മാസം രണ്ട് മുതൽ ടോൾ പ്രാബല്യത്തിലാകുമെന്ന് ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഒരാൾക്ക് മൂന്ന് വാഹനങ്ങളുണ്ടെങ്കിൽ ടോൾ നിരക്ക് 450 ദിർഹം മാത്രമായിരിക്കും. ഒരോ വാഹനങ്ങൾക്കും നിരക്കിൽ വ്യത്യാസങ്ങളുണ്ട്. ഒരാളുടെ ഉടമസ്ഥതയിൽ മൂന്ന് വാഹനമുണ്ടെങ്കിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ വാഹനത്തിനു പ്രതിമാസ ടോൾ നിരക്ക് 200 ദിർഹമായിരിക്കും. രണ്ടാമത്തെ വാഹനത്തിനു 150 ഉം മൂന്നാമത്തെ വാഹനത്തിനു 100 ദിർഹമും നൽകിയാൽ മതി. ഒരാളുടെ പേരിലുള്ള വാഹനം ഒരു ദിവസം പല തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹമായിരിക്കും ഈടാക്കുന്ന കൂടിയ നിരക്കെന്നും അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച നിരക്ക് ഈടാക്കില്ല. തിരക്കുള്ള സമയങ്ങളിലും പ്രവൃത്തി ദിവസങ്ങളായ ശനി മുതൽ വ്യാഴം വരെ മാത്രമാണ് അബുദാബിയിലേക്കുള്ള ടോൾ നിരക്ക് ഈടാക്കുക. രാവിലെ ഏഴ് മുതൽ 9 വരെയും വൈകിട്ട് 5 മുതൽ രാത്രി ഏഴ് വരെയും മാത്രം. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിവസങ്ങളിലും യാത്രകൾ സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിനിടെ പഴയ അക്കൗണ്ട് പുതുക്കാം.
യുഎഇയിലെ വാഹന ഉടമകൾ പുതിയ ടോൾഗേറ്റിലൂടെ കടന്നു പോകാൻ റജിസ്റ്ററേഷൻ പ്രക്രിയകൾ വേഗത്തിലാക്കാനാണു നിർദേശം. മുമ്പ് അക്കൗണ്ട് ഉള്ളവർക്ക് അതു പുതുക്കാനും അവസരമുണ്ട്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ ബ്ൻ സായിദ്, മഖ്ത്ത, മുസഫ പാലങ്ങളിൽ പ്രവേശിക്കുമ്പോഴാണ് വാഹനങ്ങൾക്ക് ടോൾ നൽകേണ്ടത്. തലസ്ഥാന എമിറേറ്റിനെ സമഗ്രമായി ബന്ധിപ്പിച്ച പൊതുഗതാഗത ശൃംഖല പ്രയോജനപ്പെടുത്താൻ പൊതു ജനങ്ങളെ പ്രാപ്തമാക്കുന്നതിനു കൂടിയാണ് ടോൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.
ടോൾ റജിസ്റ്റർ ചെയ്യാതെ പാലങ്ങൾ കടന്നാൽ 100 ദിർഹമാണ് ആദ്യഘട്ട പിഴ. എന്നാൽ പിഴ രേഖപ്പെടുത്തിയാലും വാഹനം റജിസ്റ്റർ ചെയ്യാൻ പത്ത് ദിവസത്തെ സമയപരിധി നൽകും. ഇതിനകം ടോൾ നടപടികൾ പൂർത്തിയാക്കിയാൽ മതി. പത്ത് ദിവസം പിന്നിട്ടിട്ടും റജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കാണ് പിഴ ലഭിക്കുക.
രണ്ടാം ഘട്ടത്തിൽ 200, തുടർന്ന് 400 എന്നിങ്ങനെയാണ് പിഴക്രമം. ടോൾ അക്കൗണ്ടിൽ പണമില്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ. ഇതുരേഖപ്പെടുത്തിയാലും 5 ദിവസം കഴിയുന്നതിനു മതിയായ തുക അക്കൗണ്ടിലെത്തിയാൽ പിഴയൊഴിവാകും.കബളിപ്പിച്ചാൽ പിഴശിക്ഷ പതിനായിരം ടോൾ നിരക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ തിരിമറിയോ കൃത്രിമമോ നടത്തിയാൽ പതിനായിരം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ടോൾ മെഷീൻ, ടോൾഗേറ്റ് എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പോറലേൽപ്പിച്ചാലും പിഴ പതിനായിരം ദിർഹമായിരിക്കും. സ്മാർട് ഫോണുകളിൽ 'ദർബ്' ആപ് ഡൗൺലോഡ് ചെയ്തു ടോൾ പ്രക്രിയകൾ പൂർത്തിയാക്കാം.
ദർബ് ആപ് ആണ് ഇതിനായി ഉപയോഗിക്കുന്നത് അതിന്റെ:ഘട്ടങ്ങൾ ഇങ്ങനെ ആണ്.പ്ലേ സ്റ്റോറിൽ നിന്നും ദർബ് ആപ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യപടി. ആപ്പു തുറന്ന് നിശ്ചിത കോളത്തിൽ അപേക്ഷകന്റെ ഇ-മെയിൽ നൽകിയ ശേഷം ഇ-മെയിൽ ഉറപ്പാക്കാനുള്ള ബട്ടൺ അമർത്തുക. ഉടൻ അപേക്ഷകനു ഇ-മെയിലിൽ അക്കൗണ്ട് തുറക്കാനാവശ്യമായ ലിങ്കെത്തും. ഇതു ഉറപ്പാക്കിയ സന്ദേശം തിരിച്ചയക്കണം. പിന്നീട് വ്യക്തിഗത ഗതാഗത വിവരങ്ങൾ നൽകാനുള്ള ലിങ്ക് തുറക്കും. ഡ്രൈവിങ് ലൈസൻസിനു പുറത്തുള്ള ട്രാഫിക് ഫയൽ നമ്പറാണ് നൽകേണ്ടത്. തുടർന്ന് ട്രാഫിക്ക് സന്ദേശങ്ങൾ ലഭിക്കേണ്ട മൊബൈൽ ഫോൺ നൽകണം. ഇതോടെ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കാനുള്ള സ്വകാര്യ നമ്പർ അധികൃതർ അയച്ചുതരും.
"
https://www.facebook.com/Malayalivartha

























