സൗദിയിലെ വ്യാജന്മാരെ പൊക്കി; 2799വ്യാജൻമാരായിരുന്നു സൗദിയിൽ വിലസിയത്

സൗദിയിലെ വിവിധ രാജ്യക്കാരായ 2,799 പ്രവാസി എൻജിനീയർമാരുടെ എഞ്ചിനീയറിങ്, സാങ്കേതിക സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചത് ഏറെ അമ്പരപ്പിക്കുന്നതാണ്. ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നു സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് സെക്രട്ടറി ജനറൽ ഫർഹാൻ അൽ-ഷമ്മരി വ്യക്തമാക്കി.
എൻജിനീയറിങ്, സാങ്കേതിക മേഖലകളിൽ നുഴഞ്ഞുകയറുന്നവരെയും നിയമലംഘകരെയും യോഗ്യതയില്ലാത്തവരേയും കണ്ടെത്താൻ കൗൺസിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് അൽ-ഷമ്മരി പറഞ്ഞു.
ഉയർന്ന യോഗ്യതയും വിശ്വാസ്യതയും ഗുണനിലവാരവും ആവശ്യമുള്ള സാങ്കേതികവും തൊഴിൽപരവുമായ ജോലികളിൽ ആവശ്യമായ യോഗ്യതകളില്ലാതെ പ്രവൃത്തിക്കുന്നവരെ കണ്ടെത്തുവാനും പുറത്താക്കുവാനും ചെയ്യുന്നതിനുള്ള നൂതന പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയില്ലാത്തവരെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
യോഗ്യതയില്ലാത്ത സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും വിവിധ പദ്ധതികൾക്കായി പ്രവൃത്തിക്കുന്നത് സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. വലിയ അപകട സാധ്യതയ്ക്ക് കാരണമാവുകയും ചെയ്യും. എൻജിനീയറിങ്, നിർമാണ മേഖലയുടെ അധികാരികൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയും നിലവാരവുമുള്ള വിദേശ എൻജിനീയർമാരെ കണ്ടെത്തുന്നതിനായി പ്രൊഫഷണൽ പരീക്ഷകൾ നടത്താൻ ആക്ടിങ് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രി മജീദ് അൽ ഹൊകൈലി ഈ അടുത്തായി നിർദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























