പതിനഞ്ച് വര്‍ഷമായി കോമയില്‍ കഴിയുന്ന സൗദി 'ഉറങ്ങുന്ന രാജകുമാരന്‍' വിരലുകള്‍ ചലിപ്പിച്ചു; വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ് അറബ് ലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നൽകിയത്, കൈവിരലുകള്‍ ആനക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് ഷെയര്‍ ചെയ്തു

വാഹന അപകടത്തെ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോമയില്‍ കഴിയുന്ന സൗദി രാജകുമാരന്‍ വിരലുകള്‍ ചലിപ്പിച്ച് തുടങ്ങിയതയുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരനാണ് അറബ് ലോകത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി തന്റെ കൈവിരലുകള്‍ ചലിപ്പിച്ചത്. അടുത്ത് നില്‍ക്കുന്നയാളുടെ സംസാരത്തിനനുസരിച്ച് തുടര്‍ച്ചയായി അനക്കിയത് ഏറെ അമ്പരപ്പോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം രാജകുമാരന്‍ കൈവിരലുകള്‍ ആനക്കുന്ന വീഡിയോ ഇതിനകം തന്നെ നിരവധിയാളുകളാണ് ഷെയര്‍ ചെയ്‌തത്. ഇദ്ദേഹത്തിന്റെ മടങ്ങി വരവ് വേഗമാകട്ടെയെന്ന് ഏവരും പ്രാര്‍ത്ഥന അർപ്പിക്കുകയും ചെയ്തു. അറബ് കോടീശ്വരന്‍ വലീദ് ബിന്‍ ത്വലാല്‍ രജകുമാരന്റെ സഹോദര പുത്രന്‍ കൂടിയാണ് വലീദ് ബിന്‍ ഖാലിദ് രാജകുമാരന്‍. 2005 ല്‍ ഉണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്നാണ് വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിശ്ചലമായ അവസ്ഥയിലേക്ക് കിടക്കയിലേക്ക് നീങ്ങിയത്. പതിനാറാം വയസില്‍ സൈനിക അക്കാദമി പഠനത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കോമ സ്ഥിതിയിലേക്ക് പോയ ഇദ്ദേഹത്തെ 'ഉറങ്ങുന്ന രാജകുമാരന്‍' എന്നാണു അറബ് ലോകം മുഴുവനും വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























