യാത്രാ വിലക്കുകൾ നീക്കി സൗദിയുടെ പുതിയ പ്രഖ്യാപനം; സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കി, കർശന നിബന്ധനകൾ പുറപ്പെടുവിച്ചു! പ്രവാസി ഇന്ത്യക്കാർക്ക് നിരാശ

പല രാജ്യങ്ങളിലും കോവിഡ് 19 പുതിയ വകഭേദം കണ്ടെത്തിയതിയെ തുടർന്ന് സൗദിയിൽ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്കുകൾ പൂർണമായും നീക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ 11 മുതലാണ് വിലക്കുകൾ നീങ്ങിയത്.
യുകെ, ദക്ഷിണാഫ്രിക്ക, കോവിഡ് -19 വകഭേദം കണ്ടെത്തിയ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന സ്വദേശികളല്ലാത്തവരോട് രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വറന്റീനിൽ കഴിയാൻ ആവശ്യപ്പെടുന്നതുൾപ്പെടെ ചില കർശന നിയന്ത്രണങ്ങളോടെയാണ് അതിർത്തികൾ സൗദി തുറക്കുന്നത്. വ്യോമ, കര, കടൽ വഴിയുള്ള എല്ലാ പ്രവേശനവും ഇതോടെ പുനഃരാരംഭിക്കുന്നതാണ്. കോവിഡ് -19 വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന സൗദി പൗരന്മാർ നിരീക്ഷണത്തിനായി 14 ദിവസം വീടുകളിൽ കഴിയേണ്ടതാണ്. അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടി പ്രവേശനാനുമതിയുള്ളവർക്കാണ് ഈ നിബന്ധനകൾ ബാധകമാകുന്നത്.
അതോടൊപ്പം തന്നെ ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ജോർദാൻ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു. സൗദിയിൽ നിന്നുള്ള വിദേശികൾക്ക് പുറത്ത് പോകാൻ കഴിഞ്ഞ ആഴ്ചമുതൽ രാജ്യം അനുമതി നൽകിയിരുന്നു. ഇന്നത്തെ പ്രസ്താവനയോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള എല്ലാ തരം വിലക്കുകളുമാണ് നീങ്ങിയിരിക്കുന്നത്.
എന്നാൽ ഇന്ത്യയിൽ നിന്ന് സൗദയിലേക്ക് കടക്കാൻ നേരത്തെ നിലനിന്നിരുന്ന വിലക്കുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തുന്നതിന് മുമ്പ് നിലനിന്നിരുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം അത്യാവശ്യക്കാർക്ക് സൗദിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് പുറത്ത് 14 ദിവസം ക്വറന്റീനിൽ കഴിഞ്ഞതിന് ശേഷം രാജ്യത്തേക്ക് വന്നിരുന്ന രീതിയിൽ സൗദിയിൽ എത്താനാകും എന്നും സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha

























