വിസ്മയ കാഴ്ചകൾ ഒരുക്കി യുഎഇ; കൂട്ടത്തോടെ പ്രവാസികൾ റാസൽഖൈമയിലേക്ക്; പിങ്ക് നിറത്തിലുള്ള തടാകം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു, മരുഭൂമിക്ക് നടുവിലുള്ള തടാകത്തിന്റെ പിങ്ക് നിറം ചിത്രങ്ങളിൽ വ്യക്തമാണ്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കിയ യുഎ ഇ എന്നും ഏവർക്കും പ്രിയ ഇടം തന്നെയാകുന്നു. പ്രവാസികൾക്ക് എന്നും കൗതുകമായി നിൽക്കുന്ന യുഎഇയും അതിലെ ഏഴ് എമിറേറ്റുകളും സവിശേഷതകൾ കൊണ്ട് സമ്പുഷ്ടമാണ്. പറഞ്ഞാൽ തീരാത്ത സവിശേഷതകൾക്ക് യുഎഇയിലുണ്ട്. ഇപ്പോൾ ഇതാ ഏവരെയും ആശ്ചര്യപ്പെടുത്തി മറ്റൊരു കൗതുക കാഴ്ചകൂടി.
ഇമറാത്തി യുവാവ് റാസൽഖൈമയിൽ കണ്ടെത്തിയ പിങ്ക് നിറത്തിലുള്ള തടാകം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫോട്ടോഗ്രാഫറായ 19 വയസ്സുള്ള അമർ അൽ ഫാർസിയാണ് മനോഹരമായ തടാകത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റാസൽഖൈമയുടെ വടക്ക് അൽ സരയ ദ്വീപിലാണ് പിങ്ക് തടാകമുള്ളത്. ഇത് സമൂഹമാധ്യമങ്ങളിൽ വാൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തീരത്തുനിന്നും 100 മീറ്റർ അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് പോലും. മരുഭൂമിക്ക് നടുവിലുള്ള തടാകത്തിന്റെ പിങ്ക് നിറം ചിത്രങ്ങളിൽ വ്യക്തമായികാനുവാൻ സാധിക്കും. 40 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ് തടാകത്തിനുള്ളത്. അതേസമയം ജലാശയങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചുവന്ന ആൽഗകളുടെ സാന്നിധ്യമാണ് പിങ്ക് നിറത്തിന് കാരണമെന്ന് അറബി ദിനപത്രമായ അൽ ഖലീജിൽ റാസ് അൽ ഖൈമയിലെ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. സെയ്ഫ് അൽ ഗൈസ് പറഞ്ഞത്. തടാകത്തിൽനിന്നുള്ള സാമ്പിളുകൾ പരിശോധിച്ചുമാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾനൽകാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം തന്നെ സുരക്ഷിതത്വത്തിലും ഒപ്പം കരുതലിലും ലോകത്ത് ഒന്നാമതാണ് യുഎഇ. ലോകത്തെ ഏറ്റവും വലിയ രണ്ട് ഡാന്‍സിംഗ് ഫൗണ്ടനുകള്‍, 93 ശതമാനമാണ് യുഎഇയിലെ സാക്ഷരതാ നിരക്ക്, 200ലേറെ രാജ്യക്കാര്‍ വസിയ്ക്കുന്ന ഒരിടം, ലോകത്തെ ഏറ്റവും വലിയ സസ്‌പെന്റഡ് അക്വേറിയം ടാങ്ക്, ലോകത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മാര്‍ക്കറ്റ്, ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ടവറാണ് ബുര്‍ജ് ഖലീഫ, ലോകത്തിലെ ഏറ്റവും വലിയ മാള്‍, യുഎഇയില്‍ സ്വര്‍ണക്കട്ടി കിട്ടുന്ന എടിഎമ്മുകളുണ്ട്, യുഎഇയില്‍ സ്വാഭാവിക നദികള്‍ ഒന്നും തന്നെയില്ല എന്നിങ്ങനെ മറ്റുള്ള നീളുന്നുസവിശേഷതകൾ.
https://www.facebook.com/Malayalivartha