ഇഖാമ പുതുക്കാം നാല് തവണയായി; ഒരു വര്‍ഷം അടക്കേണ്ട തുക നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കും, പ്രവാസികൾക്ക് സൗദിയുടെ വമ്പൻ അവസരം

സൗദിയില്‍ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് അഥവാ ഇഖാമ ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാള്‍ക്ക് അത് പുതുക്കുന്നതിനോ ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും അടക്കണം എന്നതായിരുന്നു പതിവ് രീതി. ആ നടപടിക്കാണ് സൗദി മന്ത്രിസഭ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ഒരു വര്‍ഷം അടക്കേണ്ട തുക നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാൻ സാധിക്കുന്നതാണ്. നിലവില്‍ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇന്‍ഷുറന്‍സും അടക്കം 12000ത്തോളം റിയാലാണ് ഒരു വര്‍ഷത്തേക്ക് മാത്രമായി വേണ്ടിവരുന്നത്. ഇതാണ് ഇനി നാല് ഗഡുക്കളായി അടയ്ക്കാന്‍ കഴിയുന്നത്. പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ആശ്വാസമാകുന്നതാണ്.
മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകകുന്നതല്ല. അവര്‍ക്ക് ലെവിയില്ലാത്തതിനാല്‍ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 650 റിയാല് മാത്രമേ ചെലവ് വരുന്നുള്ളൂ.
https://www.facebook.com/Malayalivartha