യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധിച്ചു; ചികിത്സയിലായിരുന്ന ഏഴ് പേര്‍ മരിച്ചു

യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി മരണപ്പെടുകയും ചെയ്‍തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 2,975 പേരാണ് പുതിയതായി രോഗമുക്തരായത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,80,930 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടിയിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,97,014 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,69,999 പേരാണ് ഇതിനോടകം രോഗമുക്തരായത്.
https://www.facebook.com/Malayalivartha