ഹൃദയാഘാതം മൂലം കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു; ജോലിക്ക് കാണാത്തതിനെ തുടര്ന്ന് അന്വേഷിച്ച് ചെന്നപ്പോള് കണ്ട കാഴ്ച് ഹൃദയഭേതകം, കണ്ണ് നിറഞ്ഞ് പ്രവാസികൾ

കുവൈറ്റില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജോബിന് ആന്റണിയാണ് (34) മരിച്ച നിലയിൽ കൺടെത്തിയത്.
ഇദ്ദേഹത്തെ ജോലിക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോള് കട്ടിലില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. മൂന്ന് വര്ഷമായി അല്ഗാനിം ഇന്ഡസ്ട്രീസിന്റെ അല് സൂര് ക്യാമ്ബില് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഫര്വാനിയ ദജീജിലെ മോര്ച്ചറിയിലേക്ക് മാറ്റി. ജില്‍മിയാണ് ഭാര്യ. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha