യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി; മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും തുടറങ്ങി, കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖാപിച്ച യാത്രാവിലക്കുകൾ നീക്കാൻ ഒരുങ്ങി സൗദി. മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സൗദി എയര്‍ലൈന്‍സ് നടത്തിവരുന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പൂര്‍ണമായും നീക്കുന്ന ദിവസം മുതല്‍ തന്നെ സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് സൗദി എയര്‍ലൈന്‍സ് നിലവിൽ നടത്തുന്നത്.
അതോടൊപ്പം തന്നെ സര്‍വിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ ഇതിനോടകം തന്നെ അറിയിക്കുകയുണ്ടായി. അതായത് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് സര്‍വിസ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിച്ച ചില രാജ്യങ്ങളിലേക്ക് യാത്രാനിരോധനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നതിനാൽ തന്നെ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ മാസങ്ങളായി നാട്ടിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്. ഇനി എന്ന് സൗദിയിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് കാത്തിരിക്കുകയാണ് ഇവർ. പലരും ഇതിനോടകം തന്നെ ട്രാൻസിറ്റ് വഴി സൗദിയിലേക്ക് എത്തിച്ചേരുകയുംചെയ്തു. ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്കുള്ള സര്‍വിസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആലോചിച്ചും സ്ഥിതി പരിശോധിച്ചുമാണ് എടുക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ നിലവിൽ വിവിധ രാജ്യങ്ങളുമായി എയർബബ്ൾ കരാർ അടിസ്ഥാനത്തിലാണ് സൗദിയിലേക്കും തിരിച്ചും വിമാന സർവിസുകൾ നടക്കുന്നത്. അത് വളരെ പരിമിതമായ എണ്ണത്തിലാണ്. യാത്രനിയന്ത്രണം പൂർണമായും നീക്കുന്ന ദിവസംതന്നെ മുഴുവൻ സർവിസുകളും പുനഃസ്ഥാപിക്കും വിധമാണ് സൗദി എയർലൈൻസിെൻറ തയാറെടുപ്പ് നടത്തിവരുന്നത് തന്നെ. സർവിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സൗദിയ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha