ഒരു വിമാനത്തിൽ 35 പേർ മാത്രം; തീരുമാനം കർശനമാക്കി കുവൈറ്റ്, പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം, കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ....

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുകയാണ് കുവൈറ്റ്. ഇതിന്റെ ഭാഗമായി പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കുവൈറ്റ് വ്യോമയാന മന്ത്രാലയം രംഗത്ത് എത്തുകയുണ്ടായി. ഒരു ദിവസം കുവൈത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 1000 ആയി കുറയ്ക്കാനാണ് വ്യോമയാന വകുപ്പിന്റെ തീരുമാനം എന്നത്. ഫെബ്രുവരി ആറുവരെയാണ് ഇത്തരത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ പരമാവധി 35 യാത്രക്കാരെ മാത്രമേ കയറ്റാവൂ എന്ന് വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയുണ്ടായി.
ഇതുസംബന്ധിച്ച് എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയതായി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ റാജിഹി വ്യക്തമാക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍നിന്ന് വന്ന രണ്ട് കുവൈത്തി വനിതകള്‍ളില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയിരുന്നു. ഇതേതുടന്നാണ് കർശന നിയന്ത്രണങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha