Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മേയ് 17 മറക്കരുതെന്ന് സൗദിയ അധികൃതർ; റമസാനില്‍ സുഖമായി നാട്ടിലെത്താനോ നാട്ടിൽ കുടുങ്ങിയവർക്കു നേരിട്ടു സൗദിയിലെത്താനോ കഴിയാത്തതിൽ വേദനയോടെ പ്രവാസികൾ, വിമാനയാത്ര പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതീക്ഷ നൽകുന്ന ഉത്തരം നൽകി രംഗത്ത്

19 APRIL 2021 01:41 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ 'നിങ്ങളുടെ ബാഗെല്ലാം പായ്ക്ക് ചെയ്തില്ലേ?' എന്ന ചോദ്യവുമായി സൗദി എയർലൈൻസ്. പിന്നാലെ പ്രതീക്ഷയർപ്പിച്ചു സൗദിയിലെ പ്രവാസികൾ രംഗത്ത്. വിമാന സർവീസിന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മേയ്17 ന് നീക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തിൽ, വൈറസ് വ്യാപനം ഉയരുന്നതിനിടെ എയർലൈൻസിന്റെ ഈ ചോദ്യം ആശ്വാസമാകാതിരിക്കുന്നത് എങ്ങനെ എന്നാണു പ്രവാസികളുടെ പ്രതികരണം.

റമസാനില്‍ സുഖമായി നാട്ടിലെത്താനോ നാട്ടിൽ കുടുങ്ങിയവർക്കു നേരിട്ടു സൗദിയിലെത്താനോ കഴിയാത്തതിൽ പല പ്രവാസികളുടെയും ഉള്ളിലെ വേദന ചെറുതൊന്നുമല്ല. ഈ പുണ്യമാസത്തിലെ പ്രാർഥനയും അതുതന്നെയാണ്. അതിനിടയ്ക്കാണു വിമാനയാത്ര പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതീക്ഷ നൽകുന്ന ഉത്തരം നൽകി രംഗത്ത് എത്തിയത്. എല്ലാത്തരം സർവീസുകളും മേയ് 17 അതായത് ശവ്വാൽ 5 ന് പുനരാരംഭിക്കുമെന്ന് ജിഎസിഎ സർക്കുലറിൽ അറിയിച്ചിരുന്നു. ഇതിൽ മാറ്റമില്ലെന്നാണു ഇപ്പോൾ മനസിലാക്കേണ്ടത്.

രാജ്യാന്തര വിമാന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു മുതൽ ഇതുവരെ ഇന്ത്യയിൽ നിന്നു നേരിട്ട് സൗദിയിലേയ്ക്കു വിമാനയാത്ര പുനഃസ്ഥാപിച്ചിട്ടില്ല എന്നതാണ് നിലവിൽ കാത്തിരിപ്പിന്റെ തീവ്രത കൂട്ടുന്നത്. എയർ ബബ്ൾ കരാറിന് വേണ്ടിയുള്ള ആവശ്യവും അതേപടി തുടരുകതന്നെയാണ്. എന്നാൽ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യവും പ്രവാസികളായ ഇന്ത്യക്കാരെ മാനസികമായി തളർത്തുന്നു. യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടക്കം മുതൽ ഇന്ത്യയുണ്ടെങ്കിലും യുഎഇ വഴിയായിരുന്നു സൗദി പ്രവാസികൾ നാട്ടിൽ നിന്നു തിരിച്ചെത്തിയിരുന്നത്.

ഈ മാർഗം അടയുകയും, ഒമാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതുമായതു സൗദി പ്രവാസികളെ കുഴക്കിയിരുന്നു. നിലവിൽ ബഹ്‌റൈൻ വഴിയുള്ള യാത്രയാണ് ഏക ആശ്രയം. ഇതും എപ്പോൾ നിലക്കുമെന്ന ആശങ്കയിലാണു ഓരോ പ്രവാസികളും. താരതമ്യേന സാമ്പത്തിക ചെലവുകുറഞ്ഞ മാർഗം എന്ന നിലയിൽ നേപ്പാൾ, മാലിദ്വീപ് വഴി യാത്ര തിരഞ്ഞെടുത്തവർക്കും എൻഒസിയുമായി ബന്ധപ്പെട്ട് ഏറെ മാനസിക വ്യഥ അനുഭവിക്കേണ്ടി വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends