Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കടുത്ത നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ഗൾഫ് രാഷ്ട്രങ്ങൾ; പ്രവാസികളിൽ ആശങ്ക നൽകി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിദിന രോഗബാധയും അതോടൊപ്പം തന്നെ മരണനിരക്കും ഉയരുന്നു, വിവിധ ഗൾഫ് രാഷ്ട്രങ്ങളുടെ കണക്ക് ഇങ്ങനെ...

19 APRIL 2021 03:18 PM IST
മലയാളി വാര്‍ത്ത

ലോകമാകെ കോവിഡിന്റെ രണ്ടാം വരവിൽ ആശങ്ക കനക്കുകയാണ്. പ്രവാസികളിൽ ആശങ്ക നൽകി ഗൾഫ് രാഷ്ട്രങ്ങളിൽ പ്രതിദിന രോഗബാധയും അതോടൊപ്പം തന്നെ മരണനിരക്കും ഉയരുകയാണ്. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നിലവിലെ രോഗബാധിതരിൽ 907 പേർ സുഖം പ്രാപിച്ചു. എന്നാൽ രാജ്യത്ത് പ്രതിദിന മരണ സംഖ്യ ഉയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,970 ആയി. ഇതിൽ 3,88,702 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,823 ആയി. 9,445 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1,044 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

അതോടൊപ്പം തന്നെ കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനിൽ 3363 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 57 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 3479 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,80,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,60,324 പേര്‍ ഇതിനോടകം രോഗമുക്തരായി. 1878 പേര്‍ക്ക് കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 96 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇതുകൂടാതെ യുഎഇയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1503 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ നാല് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,347 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,97,154 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരികരിച്ചിട്ടുള്ളത്. ഇവരില്‍ 4,79,566 പേരും ഇതിനോടകം രോഗമുക്തരായി. 1554 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 16,034 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

എന്നാൽ കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഗുരുതര കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരിലും രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരിലും കൂടുതല്‍ പേരും പ്രവാസികളാണെന്ന് കൊറോണയുമായി ബന്ധപ്പെട്ട സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കി. അതോടൊപ്പം ഇവരില്‍ ഏറിയ പങ്കും കൊവിഡ് വാക്സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം പറയുകയുണ്ടായി. കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രവാസലോണക്ക് കനത്ത ആശങ്കയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കും എന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends