Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദി അറേബ്യയുടെ അന്തിമ തീരുമാനത്തിനായി പ്രവാസികൾ; യാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സര്‍പ്രൈസ് തീരുമാനമുണ്ടാവുമെന്ന് അധികൃതർ, സൗദിയുടെ പ്രഖ്യാപനം അനുസരിച്ച് മെയ് 17ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയാണെങ്കില്‍ തന്നെ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ

20 APRIL 2021 05:55 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ആരംഭം മുതൽ പ്രവാസികൾ ഏറെ ദുരിതം അനുഭവിച്ചുവരികയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി തിരികെ മടങ്ങാൻ സാധിക്കാതെ മാസങ്ങളോളം കുടുങ്ങി. ഇതിൽ ഏറെ കാത്തിരുന്നത് സൗദിയിലേക്കുള്ള യാത്ര തന്നെയാണ്. ഒരു വർഷത്തോളം കാത്തിരിപ്പിനറെ വേദനയാണ് കഴിഞ്ഞ ദിവസത്തെ സൗദിയുടെ പ്രഖ്യാപനത്തിലൂടെ മാഞ്ഞത്. എന്നാൽ സൗദിയുടെ പ്രഖ്യാപനം അനുസരിച്ച് മെയ് 17ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുകയാണെങ്കില്‍ തന്നെ കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ യാത്രാനുമതി നല്‍കൂ എന്നു സൂചന.

കൊവിഡ് പ്രതിരോധത്തിനായുള്ള സൗദി കമ്മിറ്റി സെക്രട്ടറി ഡോ. തലാല്‍ അല്‍ തുവൈജിരിയാണ് ഇതിലേക്ക് സൂചന നല്‍കിയത് എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സര്‍പ്രൈസ് തീരുമാനമുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആഗോള തലത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ട്. റമദാന്‍ മാസം കഴിഞ്ഞ് ശവ്വാല്‍ അഞ്ചിന് വിദേശ സര്‍വീസ് ആരംഭിക്കുമെന്നാണ് സൗദിയ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ഖാലിദ് ബിന്‍ അബ്ദുല്‍ഖാദിര്‍ അറിയിച്ചിരുന്നത്. മെയ് 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നേരത്തേ വ്യക്തമാക്കുകയുണ്ടായി.

ആയതിനാൽ തന്നെ യാത്രയ്ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്മിറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. ഇത് സൗദി അറേബ്യയുടെ മാത്രം കാര്യമല്ലെന്നും മറ്റു പല രാജ്യങ്ങളും അന്താരാഷ്ട്ര സര്‍വീസുകള്‍ പലവിധ നിബന്ധനകളുമായി മുന്നോട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

റൊത്താന ഖലീജിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം എപ്രകാരം പറഞ്ഞത്. 2021ന് മുമ്പ് 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാണ് സൗദിയുടെ ലക്ഷ്യം എന്നത്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന് മുമ്പേ നടന്ന രാജ്യമാണ് സൗദിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

മിക്ക ലോക രാജ്യങ്ങളും ആലോചിക്കുന്നതിന് മുമ്പ് 2020 ജനുവരിയില്‍ തന്നെ കൊവിഡ് പ്രതിരോധത്തിനായുള്ള കമ്മിറ്റിക്ക് രൂപം നല്‍കിയ രാജ്യമാണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ ഇത്തവണ റമദാനില്‍ ഉംറ തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് സൗദി അറേബ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ സൗദിയില്‍ നിന്ന് പുറത്തേക്കും സൗദിയിലേക്കുമുള്ള എല്ലാ യാത്രക്കാര്‍ക്കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends