Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ; കോവിഡ് അതിവ്യാപനത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് യുകെ, ന്യൂസിലാന്‍റ്, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങല്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി

21 APRIL 2021 05:15 PM IST
മലയാളി വാര്‍ത്ത

കോവിഡ് അതിവ്യാപനത്തിന്‍റെ സാഹചര്യം കണക്കിലെടുത്ത് യുകെ, ന്യൂസിലാന്‍റ്, ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങല്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ- യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. സമൂഹമാധ്യമം വഴിയാണ് എയർഇന്ത്യ ഇത് അറിയിച്ചത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ടും തുടങ്ങിയുള്ള വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകള്‍ക്കും ബ്രിട്ടനും വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. വെള്ളിയാഴ്ച മുതലാണ് യാത്ര വിലക്ക് പ്രാബല്യത്തില്‍ വരിക എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയില്‍ കൊവിഡ് വകഭേദഗത്തിന്റെ വ്യാപനം കണക്കിലെടുത്താണ് നടപടിയെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് 103 കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നവരാണ് എന്നും കണ്ടെത്തി.

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ യുകെ, ഐറിഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് ബ്രിട്ടനില്‍ പ്രവേശനാനുമതിയില്ല. പത്ത് ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും യുകെയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. ഇതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഏപ്രില്‍ ആദ്യവാരത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസിലാന്‍റ് ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്ക് സമ്പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹോങ്കോംഗും ഫിലിപ്പൈന്‍സും പാകിസ്ഥാനും ഇന്ത്യയെ കോവിഡ് പടരാന്‍ സാധ്യതയുള്ള അതീവ അപകടകരമായ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ 14 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്‍ ഇന്ത്യയെ കാറ്റഗറി സി-ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കോ യാത്ര വിലക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബൈശാഖി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ നിന്നും 800 പേര്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു.

യുഎസ് ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കാന്‍ പൗരന്മാരെ വിലക്കിയിട്ടുണ്ട്. യുഎസ് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് യാത്ര അത്യാവശ്യമെങ്കില്‍ വാക്‌സിനെടുത്ത ശേഷം ആകാമെന്നും യുഎസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.അതേ സമയം ഇന്ത്യയിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കാന്‍ വിലക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും മാര്‍ച്ച്‌ 13നും 19നും ഇടയില്‍ എത്തിയ യാത്രക്കാരില്‍ മൂന്നില്‍ ഒരു വിഭാഗം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കാനഡ വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (4 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (4 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends