വിസ്മയം സൃഷ്ടിച്ച് ദുബായുടെ പുതുകാഴ്ച; ലോകോത്തര ഫുട്ബാളിന്റെ വിസ്മയ ലോകത്തേക്ക് ആരാധകരെയും കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടിക്കൊണ്ടുപോകുന്ന 'ഫുട്ലാബ്' , ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഇന്‍ഡോര്‍ ഫുട്ബാള്‍ വേദി

ലോകത്ത് വിസ്മയങ്ങൾ സൃഷ്‌ടിക്കുകയാണ് ദുബായ്. സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നതോടൊപ്പം പുതുകാഴ്ചകളൂം സൃഷ്ടിക്കുകയാണ് അധികൃതർ. ലോകോത്തര ഫുട്ബാളിന്റെ വിസ്മയ ലോകത്തേക്ക് ആരാധകരെയും കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടിക്കൊണ്ടുപോകുന്ന 'ഫുട്ലാബ്' ദുബൈയില്‍ തുറക്കുകയുണ്ടായി. ഫുട്ബാളിനൊപ്പം മറ്റ് വിനോദങ്ങളും ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഇന്‍ഡോര്‍ ഫുട്ബാള്‍ വേദിയാണ് ദുബൈയില്‍ തുറന്നിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം നടക്കുന്നത്.
അതേസമയം ഫുട്ബാള്‍ ഗ്രൗണ്ടിന് പുറമെ അമ്യൂസ്മെന്റ് പാര്‍ക്കിന് സമാനമായ വിനോദോപാധികളും ഫിറ്റ്നസ് സെന്‍ററുകളും കുട്ടികളുടെ പരിശീലന കേന്ദ്രങ്ങളുമെല്ലാം അണിനിരക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്. യൂറോ കപ്പിന്റെ ആരവങ്ങളിലേക്ക് ആവേശം വിതറുന്നതിന് ഫുട്ലാബിന്റെ ഉദ്ഘാടനം മുന്‍ പോര്‍ച്ചുഗീസ് താരം റൂയി കോസ്റ്റ നിര്‍വഹിക്കുകയുണ്ടായി.
ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ 2000 ചതുരശ്ര മീറ്ററിലാണ് ഫുട്ലാബ് നിർമ്മിച്ചിരിക്കുന്നത്. സ്ട്രീറ്റ് സോക്കര്‍, ഫുട്വോളി, ഫൈവ്സ് ഫുട്ബാള്‍ ഗ്രൗണ്ട്, സ്കില്‍ പരിശീലിക്കാനുള്ള സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും ബാക്കി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒരു മണി വരെയും തുറന്നിരിക്കുന്നതാണ്.
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഫുട്ബാള്‍ സ്കില്‍ പരിശീലനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പെനാല്‍റ്റിയും ഫ്രീക്കിക്കും ഇങ്ങനെ ഗോള്‍വല ലക്ഷ്യമിട്ട് ഷൂട്ട് ചെയ്യാൻ സാധിക്കുന്നതാണ്. വമ്പന്‍ മൈതാനങ്ങളിലേക്ക് താരങ്ങള്‍ ഇറങ്ങിവരുന്ന ചാമ്പ്യന്‍സ് ടണലും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ എവിടെ സ്ഥാപിച്ചിട്ടുണ്ട്. ആരവങ്ങള്‍ക്ക് നടുവിലൂടെ ഇറങ്ങിവരുന്ന പ്രതീതി കുട്ടികള്‍ക്കടക്കം വേറിട്ട അനുഭവമാകും നൽകുന്നത്. കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ഒരുമിച്ച് കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നതാണ്.
അതോടൊപ്പം തന്നെ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഫുട്ലാബിന് ഏറ്റവും അനുയോജ്യമായ വേദിയാണ് ദുബൈ എന്ന് റൂയി കോസ്റ്റ പറഞ്ഞു. ഫുട്ബാള്‍ എന്റെ ജീവിതമാണ്. ഫുട്ബാളിനോടുള്ള എന്റെ സ്‌നേഹം പങ്കിടാന്‍ കഴിയുന്ന ഏറ്റവും മികച്ച നഗരമാണ് ദുബൈ എന്നത് ഏവർക്കും അറിയാം. എല്ലാ പ്രായത്തിലുമുള്ള ഫുട്ബാള്‍ താരങ്ങളെ വളര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രഫഷനല്‍ ആകാതെ ഫുട്ബാളിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ഫുട്ലാബിെന്റ പ്രത്യേകത.
നിങ്ങളുടെ കായികക്ഷമത അളക്കാനും ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടേണ്ടത് എന്ന് വ്യക്തമാക്കാനും ഇവിടെയുള്ള കൃത്രിമ ബുദ്ധി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കുട്ടികളുമായി ഫുട്വോളി കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.ഇത് ദുബൈയുടെ പുതിയ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമാണെന്ന് ഫുട്ലാബ് മാനേജിങ് ഡയറക്ടര്‍ ഹുസൈന്‍ മുറാദ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha



























