സൗദി വിസകള്‍ നാട്ടില്‍ നിന്നു തന്നെ റെഡി റെഡി ആക്കം.....ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനായി പുതുക്കാന്‍ അവസരം; ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റ് വിസകളുടെ കാലാവധിയാണ് നാട്ടില്‍ വച്ച് പുതുക്കാന്‍ അവസരം ഒരുക്കിയിട്ടുള്ളത്

ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് അനിശ്ചിതമായി തന്നെ നീളുന്നത് ആയിരിക്കണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. നൂറുകണക്കിന് പേർ തൊഴിൽനഷ്ടത്തിന്‍റെ വക്കിലാണ് നിൽക്കുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് എങ്കിലും യാത്ര അനുവദിക്കാൻ സർക്കാർ ഇടപടണമെന്ന ആവശ്യം ശക്തമായി തന്നെ ഉയരുന്നു. വകഭേദം വന്ന കൊറോണ വൈറസും രണ്ടാം തരംഗവും ഇന്ത്യയെ പ്രതിസന്ധിയിലാഴ്ത്തുന്നത് പോലെ തന്നെ പ്രവാസികളെയും ആശങ്കയിലാഴ്ത്തുകയാണ്. ഈ സാഹചര്യത്തിൽ സൗദിയിൽ നിന്നും ആശ്വാസത്തിന്റെ വാർത്ത പുറത്ത് വരുകയാണ്....
മാസങ്ങളോളമായി സൗദിയിലേക്ക് എത്തിച്ചേരാൻ കഴിയാതെ ദുരിതത്തിലായ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനായി പുതുക്കാന്‍ അവസരം ഒരുക്കുകയാണ് അധികൃതർ. നാട്ടില്‍ വച്ച് സ്വന്തമായി തന്നെ വിസകള്‍ പുതുക്കാന്‍ സൗകര്യമൊരുക്കിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. അതായത് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റ് വിസകളുടെ കാലാവധിയാണ് നാട്ടില്‍ വച്ച് പുതുക്കാന്‍ അവസരം ഒരുക്കിയിട്ടുള്ളത്.
ജൂലൈ 31 വരെ സൗജന്യമായി നീട്ടാനാണ് സൗകര്യമുള്ളത്. ഇതിനായി ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. മന്ത്രാലയത്തിന്റെ ഇ-വിസ സേവന പ്ലാറ്റ്‌ഫോമായ ഇന്‍ജാസിലൂടെ https://enjazit.com.sa/enjaz/extendexpiredvisa എന്ന ലിങ്ക് ഉപയോഗിച്ചാല്‍ വിസകള്‍ പുതുക്കേണ്ടതാണ്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കിയാണ് വിസ പുതുക്കേണ്ടത്.
അതോടൊപ്പം തന്നെ സൗദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇതുകാരണം യാത്ര മുടങ്ങിയവരുടെ റെഡിഡന്‍സ് വിസ അഥവാ ഇഖാമ, എക്സിറ്റ് ആന്റ് റീ-എന്‍ട്രി വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയതായി സൗദി ജവാസാത്ത് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. കൊവിഡ് സാഹചര്യത്തില്‍ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുമാണ് ഇത്തരമൊരു തീരമാനം സല്‍മാന്‍ രാജാവ് കൈക്കൊണ്ടതെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
എന്നാൽ ഗൾഫ് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച വിലക്കിൽ അപ്രതീക്ഷിതമായി നാട്ടിൽ കുടുങ്ങിപ്പോയത് ആയിരങ്ങളാണ്. ജോലിക്ക് ഗൾഫിലേക്ക് തിരിച്ചുപോകേണ്ട ദിവസം യാത്രവിലക്ക് നേരിടേണ്ടി വന്നവരുണ്ട്. മക്കളെ ഗൾഫിൽ നിർത്തി പോന്നതിനാൽ ഒറ്റപ്പെട്ടുപോയ കുട്ടികളുണ്ട്. മക്കൾ നാട്ടിൽ കുടുങ്ങിയ മാതാപിതാക്കളുണ്ട്.ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. വിലക്ക് മാസങ്ങൾ പിന്നിട്ടപ്പോൾ ശമ്പളം നിലച്ചവർ വേറെയും ഉണ്ട്. പക്ഷെ, ഗൾഫിൽ താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടകയും വൈദ്യുതിബില്ലും മുടങ്ങാതെ കെട്ടേണ്ടി വരുന്നതിനാൽ കടക്കെണിയിലാവർ നിരവധി. അത്യാവശ്യക്കാർക്കും വാക്സിൻ സ്വീകരിച്ചവർക്കും യാത്രാവിലക്ക് ഇളവ് നൽകാനെങ്കിലും അടിയന്തര ഇടപെടലുകളാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
അതേസമയം നാട്ടിലെ ജോലി രാജിവെച്ച് ഗൾഫിലെ ജോലിക്കായി വിമാനം കയറാനിരിക്കെ വിലക്ക് ഇരുട്ടടി ആയവരുണ്ട്. സൗദി, കുവൈത്ത്, ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ ഭാവി തുലാസിലാണ്. നാട്ടിലെ അതി രൂക്ഷമായ കോവിഡ് വെല്ലുവിളികൾക്കിടയിൽ ആയിരക്കണിക്ക് പ്രവാസി കൂടുംബങ്ങങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി സർക്കാറും ശ്രദ്ധിക്കാതെ പോവുകയാണ് എന്നാണ് ഉയരുന്ന ആക്ഷേപം. കേന്ദ്രം കാണിക്കുവാൻ കാത്തിരിക്കുകയാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha



























