സൗദിയുടെ ചരിത്രപ്രഖ്യാപനത്തിൽ ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങൾ; മാറ്റം ഇതിൽ നിന്നും തുടങ്ങട്ടെ, പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടിൽനിന്ന് മാറി തനിച്ചുജീവിക്കാൻ സ്ത്രീകൾക്ക് അനുമതി

നിർണായക പ്രഖ്യാപനങ്ങളാണ് സൗദി അറേബ്യ മുന്നോട്ട് വയ്ക്കുന്നത്. കാലാകാലങ്ങളായി തുടർന്നുവന്ന ഉത്തരവിൽ മാറ്റം. സൗദി അറേബ്യയിൽ പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടിൽനിന്ന് മാറി തനിച്ചുജീവിക്കാൻ സ്ത്രീകൾക്ക് അനുമതി നൽകി. വിവാഹിതരല്ലാത്ത സ്ത്രീകൾ, വിവാഹമോചനം നേടിയവർ, ഭർത്താവ് മരിച്ചവർ എന്നിവർക്ക് പുരുഷരക്ഷാകർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തിടെയാണ് ഇത്തരമൊരു നിയമഭേദഗതി സൗദി അറേബ്യ ഇത് മുന്നോട്ടുവെച്ചത്.
അതായത് ശരീഅത്ത് കോടതികളിലെ നടപടികൾ സംബന്ധിക്കുന്ന നിയമത്തിലെ 169 ബി വകുപ്പ് പ്രകാരം സ്ത്രീകളുടെ സംരക്ഷണാവകാശം പുരുഷരക്ഷിതാവിനായിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഭേദഗതിവരുത്തിയത്. പുതിയ ഭേദഗതി പ്രകാരം ജയിൽശിക്ഷ ലഭിക്കുന്ന സ്ത്രീയെ ശിക്ഷാ കാലാവധിക്കുശേഷം രക്ഷാകർത്താവിന് കൈമാറില്ല. പ്രായപൂർത്തിയായ സ്ത്രീകൾക്ക് എവിടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. കൂടാതെ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതിന് തെളിവുണ്ടെങ്കിൽമാത്രമേ രക്ഷാകർത്താവിന് സ്ത്രീക്കെതിരേ റിപ്പോർട്ട് ചെയ്യാനാവൂ.
തുടർന്നുവന്ന നിർണായക പ്രഖ്യാപനങ്ങൾ ഇതാണ്....
സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അവരവരുടെ നാട്ടില്‍ നിന്നു കൊണ്ട് വിസ ഓണ്‍ലൈനായി പുതുക്കാനുള്ള സൗകര്യം ഒരുക്കി സൗദി വിദേശകാര്യ മന്ത്രാലയം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റ് വിസകളാണ് നാട്ടില്‍ വച്ച് പുതുക്കാന്‍ അവസരമുള്ളത്. കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടാം.
ഇതിനായി ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. യാത്ര മുടങ്ങിയവരുടെ റെഡിഡന്‍സ് വിസ, എക്സിറ്റ് ആന്റ് റീ-എന്‍ട്രി വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയതായി സൗദി നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്ന ഈ തീരുമാനം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിന് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. സൗദി അംഗീകാരമുള്ള വാക്സിനുകളിലൊന്നായ അസ്ട്രസെനക്ക വാക്സിന് തുല്യമാണ് കോവിഷീൽഡ് വാക്സിനെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ തീരുമാനത്തോടെ കോവിഷീൽഡ് വാക്സിനെടുത്ത് സൗദിയിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് ക്വാറന്റീനില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ വഴിയൊരുങ്ങും.
https://www.facebook.com/Malayalivartha



























