ഗൾഫ് രാഷ്ട്രങ്ങളിലേക്ക് വരുന്നവർ കൃത്യമായി വാക്‌സിൻ സ്വീകരിച്ചിരിക്കണം; രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈനിൽ ഇളവ് നല്കാൻ ഒരുങ്ങി ഖത്തർ, അതാത് ഗൾഫ് രാഷ്ട്രങ്ങൾ അംഗീകാരം നൽകിയിട്ടുള്ള വാക്‌സിൻ സ്വീകരിക്കണം

ലോകത്താകമാനം പ്രതിസന്ധി സൃഷ്ടിച്ച കോറോണയെ പ്രതിരോധിക്കാൻ വാക്‌സിൻ തന്നെയാണ് വേണ്ടത്. ഇതിനോടകം തന്നെ യാത്ര ചെയ്യുന്നതിന് പോലും വാക്‌സിൻ നിര്ബന്ധമാക്കിക്കഴിഞ്ഞു. കേരളം പ്രവാസികൾക്ക് വാക്‌സിൻ നൽകുന്നതിൽ മുൻഗണന നല്കികഴിഞ്ഞു. ആയതിനാൽ തന്നെ ഈ വാർത്ത ഏറെ നിര്ണായകമാണ്.....
ഗൾഫ് രാഷ്ട്രങ്ങളിലേക്ക് വരുന്നവർ കൃത്യമായി വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്ന നിർദ്ദേശം നൽകുകയാണ് അധികൃതർ. അതാത് ഗൾഫ് രാഷ്ട്രങ്ങൾ അംഗീകാരം നൽകിയിട്ടുള്ള വാക്‌സിൻ സ്വീകരിക്കേണ്ടതാണ് എന്നതാണ്. ഇനിമുതൽ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ എംബസിക്കു കീഴിലെ ഉന്നതാധികാര സമിതികളുടെയും മറ്റ് അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത് തന്നെ. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി ഖത്തര്‍ ശക്തമായ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ നടപ്പിലാക്കി വരുന്നത്. നിലവില്‍ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഖത്തറും കൊവിഡ് വ്യാപനം തടയുന്നതില്‍ ഏറെ മുന്നിലാണ് നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ അധികൃതരുമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയത്തുണ്ടായ ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന വേളയില്‍ ഖത്തര്‍ ഭരണകൂടവും ഇവിടത്തെ ഇന്ത്യന്‍ പ്രവാസി സമൂഹവും സംഘടനകളും വലിയ പിന്തുണയും സഹായവുമാണ് ഇന്ത്യയ്ക്ക് നല്‍കിയതെന്നും അവയ്ക്ക് നന്ദി പറയുന്നതായും അംബാസഡര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























