സൗദിക്ക് പണി കിട്ടി! റൂട്ട് മാറ്റി പ്രവാസികൾ; സൗദിയില്‍ നിന്നും കേരളത്തിലേക്കു പോകാന്‍ യു.എ.ഇ വഴി വിമാനങ്ങള്‍ സർവീസ് ആരംഭിച്ചു, ഇനിമുതൽ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം, സർവീസുകൾ ഇതുവഴി തിരഞ്ഞെടുക്കൂ

വിലക്കുകൾ മാറ്റിയെങ്കിലും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത് പ്രവാസികളെ വല്ലാതെ ആശങ്കയിക്കുന്നുണ്ട്. ഇതിനുപിന്നാലെ എയർലൈനുകളുടെ കഴുത്തറുപ്പൻ നിരക്കും. അങ്ങനെ ഇന്ത്യ- യുഎഇ സർവീസ് ആരംഭിച്ചതും പിന്നാലെ യുഎഇയുടെ വിലക്ക് സൗദി മാറ്റിയതും ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസമായി മാറി. ഇപ്പോൾ പ്രവാസികൾ റൂട്ട് മാറ്റിപ്പിടിച്ചിരിക്കുകയാണ്...
സൗദിയില്‍ നിന്നും കേരളത്തിലേക്കു പോകാന്‍ യു.എ.ഇ വഴി വിമാനങ്ങള്‍ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ കൈയൊഴിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് ഇപ്പോൾ സര്‍വിസുകൾ ലഭ്യമാണ്. നിലവില്‍ ഇന്ത്യയും സൗദിയും തമ്മില്‍ എയര്‍ ബബ്ള് കരാര്‍ ഇല്ലാത്തതിനാല്‍ തന്നെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് റഗുലര്‍ വിമാനസര്‍വിസ് ഇല്ല. വന്ദേഭാരത് വിമാനസര്‍വിസും ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ് ഉള്ളത്.
അതിനാല്‍ അവധിയില്‍ പോകുന്നവര്‍ക്ക് വിവിധ വിമാനക്കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളായിരുന്നു ഏക ആശ്രയം എന്നത്. സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ വിമാനക്കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയായിരുന്നു പ്രവാസികളുടെ യാത്ര.
ഇങ്ങനെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുത്താലും മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. എങ്കിലും ഈ സര്‍വിസുകള്‍ അവസാന നിമിഷം റദ്ദാകുന്ന സംഭവങ്ങള്‍ ഇടക്കിടെയുണ്ടാകുന്നതും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുന്ന ലഗേജിന്റെ അളവ് കുറവും യാത്രക്കാര്‍ക്ക് വലിയ പ്രയാസമായി മാറിയിരുന്നു. എന്നാലിപ്പോള്‍ ദുബൈ വഴി കേരളത്തിലേക്ക് സര്‍വിസ് നടത്തുന്ന എയര്‍ അറേബ്യ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനക്കമ്പനികളെ ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പണി കിട്ടിയ അവസ്ഥയുമാണ്.
വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ് യാത്രക്കാരെ ഈ കമ്പനികളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. എയര്‍ അറേബ്യക്ക് സൗദിയില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 10 കിലോ ഹാന്‍ഡ് ബാഗും 30 കിലോ ലഗേജുമായി 927 റിയാല്‍ മുതല്‍ വണ്‍വേ ടിക്കറ്റുകള്‍ നിലവിൽ ലഭ്യമാണ്. 40 കിലോ ലഗേജ് അനുവദിച്ചുകൊണ്ട് 1,143 റിയാലിനും ടിക്കറ്റ് ലഭ്യമാണ്.
അതേസമയം ഷാര്‍ജയില്‍ വിമാനം മാറിക്കയറാന്‍ ഒന്നു മുതല്‍ 2.40 മണിക്കൂര്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂവെന്നതും എയര്‍ അറേബ്യ സര്‍വിസിനെ പ്രവാസികൾ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈ വഴി പരമാവധി 30 കിലോ ലഗേജില്‍ 947 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഈ വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നിന്നും ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് നേരിട്ട് എടുക്കുമ്പോഴാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക. ഇത്തിഹാദ്, എമിറേറ്റ്സ് എയര്‍ലൈന്‍സുകള്‍ കൂടി സര്‍വിസ് ആരംഭിക്കുന്നതോടെ സൗദി പ്രവാസികളുടെ യാത്ര കൂടുതല്‍ എളുപ്പമാകുന്നതാണ്.
മറ്റു ഗള്‍ഫ് രാജ്യങ്ങളിലൂടെയും കേരളത്തിലേക്ക് കണക്ഷന് വിമാനങ്ങള്‍ ലഭ്യമാണെങ്കിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല എന്നതും യാത്രക്കെടുക്കുന്ന സമയദൂരവും ആ സര്‍വിസുകളിൽ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കുന്നു. നാട്ടില്‍ നിന്നും സൗദിയിലേക്ക് മടങ്ങുന്നവരും ഇപ്പോള്‍ യു.എ.ഇ ആണ് ഇടത്താവളമായി തിരഞ്ഞെടുക്കുന്നത്. യുഎഇ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പ്രവാസികളെ വരവേൽക്കുകയാണ്.
https://www.facebook.com/Malayalivartha


























