Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്; നെഞ്ചുവേദനയുണ്ടാകുന്നവരെ കൃത്യസമയത്ത്​ ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന്​ ഡോക്​ടർമാർ, പ്രവാസികളെ ഇത് മുന്നറിയിപ്പ്

22 SEPTEMBER 2021 02:24 PM IST
മലയാളി വാര്‍ത്ത

മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല.... തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്. ഇനിയും പ്രവാസികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ സംഭവിക്കുക മറ്റൊന്നാണ്. ആയതിനാൽ തന്നെ കരുതലും വേണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ.

നെഞ്ചുവേദനയുണ്ടാകുന്നവരെ കൃത്യസമയത്ത്​ ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന്​ വ്യക്തമാക്കി ഡോക്​ടർമാർ. ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയിലെ ക്ലീവ് ലാൻഡ്​​ ക്ലിനിക്കിലെ അത്യാഹിതവിഭാഗത്തിലെത്തിയ രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നു. ഇരുവരുടെയും ഹൃദയത്തിലെ തടസ്സം നീക്കാന്‍ യഥാക്രമം 61, 46, മിനിറ്റുകള്‍ വീതം എടുത്തതായി അധികൃതര്‍ വാർത്താകുറിപ്പിൽ അറിയിച്ചു. ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതായ വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പൂര്‍ണ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ക്ലിനിക് അധികൃതര്‍ അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ രോഗിയുടെ ഹൃദയധമനികളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിന് ശരാശരി 53 മിനിറ്റാണ് ക്ലിനിക്ക് എടുക്കുന്നതെന്നും അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ലക്ഷ്യസമയം 90 മിനിറ്റായിരിക്കെയാണ് തങ്ങള്‍ 40 മിനിറ്റ് നേരത്തേ ദൗത്യം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വേഗത്തിലും ഫലപ്രദവുമായ ചികിത്സയിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് ക്ലിനിക്കിലെ വാസ്‌കുലര്‍ ആൻ ഡ്​ തൊറാസിക് ഇൻസ്​റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. ലാര്‍സ് സെവന്‍സന്‍ പറയുകയുണ്ടായി. ഹൃദയാഘാതം സംഭവിക്കുന്ന രോഗികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ചികിത്സാ വിഭാഗം ക്ലിനിക്കിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മുപ്പതിനായിരം ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലേറെയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം ഹൃദയാഘാത സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ് അധികൃതർ. അബൂദബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കും ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റ്‌സ് സെന്‍ററുമായി ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്.

ഹൃദ്രോഗങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം പ്രമേഹമാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ കണക്ക് പ്രകാരം യു.എ.ഇയില്‍ 10 ലക്ഷം പേരാണ് പ്രമേഹബാധിതരായുള്ളത്. 12 ലക്ഷം പേര്‍ പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥയിലാണ് കഴിയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലായ അവസ്ഥയാണിത്. ഭക്ഷണക്രമങ്ങളിലൂടെയും മരുന്നിലൂടെയും ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ നിയന്ത്രിക്കാമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുകയുണ്ടായി.

 

അതേസമയം കോവിഡ്19 കാലത്ത് ഗൾഫിൽ മലയാളികൾ സ്വയം ജീവനൊടുക്കുന്നതും ഹൃദയാഘാതത്തെ തുടർന്നുള്ള മരണവും വർധിച്ചിട്ടുണ്ട്. ജോലിനഷ്ടം, ശമ്പളക്കുറവ്, നാട്ടിലെ ബന്ധുക്കളുടെ രോഗം, വിയോഗം, നാട്ടിൽ നിന്ന് വിമാന സർവീസില്ലാത്തതിനാൽ, പോയാൽ തിരിച്ചുവരാനാകാത്തത് തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ട് മാനസിക സമ്മർദമനുഭവിക്കുന്ന ഇവർക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ കൗൺസിലിങ് അടക്കമുള്ള സാന്ത്വനങ്ങൾ നൽകണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിട്ടുണ്ട്. ദിനംപ്രതി ഇത്തരം മരണങ്ങൾ തീരുന്നത് ഏവരിലും ആശങ്ക ഉണർത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (16 minutes ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (26 minutes ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (48 minutes ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (54 minutes ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (1 hour ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (1 hour ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (1 hour ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (1 hour ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (1 hour ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (2 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (2 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (2 hours ago)

Malayali Vartha Recommends