പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍

കണ്ണൂരില്‍ പിതാവിനോട് ചോദിച്ച പണം നല്‍കാത്തതിനു മകന്‍ വീട് തീവച്ച് നശിപ്പിച്ചു. ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപത്തെ രാജേഷിന്റെ വീടിന്റെ കിടപ്പുമുറിയാണ് തീവച്ചു നശിപ്പിച്ചത്. സംഭവത്തില്‍ രാജേഷിന്റെ മകന്‍ അഭിഷേകിനെ (25) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോെടയാണ് സംഭവം. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായിരുന്ന കിടക്ക, ഫര്‍ണിച്ചര്‍ തുടങ്ങിയവ കത്തിനശിച്ചു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
അഭിഷേക് ദിവസവും പണം ആവശ്യപ്പെടാറുണ്ടെന്ന് രാജേഷ് പറഞ്ഞു. പണം കൊടുത്തില്ലെങ്കില്‍ ബഹളമുണ്ടാക്കും. മകനെ പേടിച്ചു വീട്ടില്‍ താമസിക്കാറില്ല. വീടിനു തീ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാേജഷ് പറഞ്ഞു. രാജേഷും ഭാര്യയും മറ്റൊരു വീട്ടിലാണ് താമസം. വീടിനു തീയിട്ട വിവരം അയല്‍ക്കാരാണ് രാജേഷിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha























