Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍

14 JULY 2026 08:58 PM IST
മലയാളി വാര്‍ത്ത

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ അഭിനയരംഗത്തേക്ക് വന്നത്. ഈ സിനിമയിലെ അവരുടെ കഥാപാത്രമായ 'ലിച്ചി' എന്ന പേരിലാണ് അന്ന പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണമാണ് താരം നടത്തിയിരിക്കുന്നത്. വ്യാജ ചിത്രം പങ്കുവച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. ഇതിനു പിന്നിലുളള ആളുകള്‍ക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബര്‍ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

''എന്റെ സല്‍പ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീര്‍ത്തികരവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനവുമാണ്.

ഞാന്‍ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇന്‍സ്റ്റാഗ്രാമിന് റിപ്പോര്‍ട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങള്‍ക്കനുസരിച്ച് ഒരു പൊലീസ് പരാതി ഫയല്‍ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവര്‍ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികള്‍ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാന്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.''–

ഇത് ആദ്യമായല്ല അന്നയ്ക്ക് ഈ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. 'ലിച്ചി' എന്ന വിളിപ്പേരില്‍ പ്രശസ്തയായ നടി അന്ന രാജന്‍ ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതു ചിലപ്പോള്‍ ബോഡി ഷെയ്മിങുകളിലേക്കും വള്‍ഗര്‍ ആയ അഭിപ്രായ പ്രകടനങ്ങളിലേക്കും പോകാറുണ്ട്.

നടി ഉദ്ഘാടന വേദികളില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോകളോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് കമന്റ് ബോക്‌സുകളില്‍ നിറയാറുള്ളത്. വസ്ത്രത്തിന്റെ 'ഫിറ്റിങ്' സംബന്ധിച്ചും, 'ശരീരത്തെ എടുത്തു കാണിക്കുന്നു' എന്ന രീതിയിലുള്ളതുമായ വിമര്‍ശനങ്ങളാണ് കൂടുതലും. ഈ കമന്റുകള്‍ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്. അന്നയുടെ തന്നെ പല ചിത്രങ്ങളും വള്‍ഗര്‍ ആയ രീതിയിലും പ്രചരിപ്പിക്കാറുണ്ട്.

'അങ്കമാലി ഡയറീസ്' കൂടാതെ, ലാല്‍ ജോസ് സംവിധാനം ചെയ്ത 'വെളിപാടിന്റെ പുസ്തകം', 'മധുരരാജ', 'അയ്യപ്പനും കോശിയും' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് ചിത്രം 'ജയിലര്‍ 2' ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സിനിമയില്‍ വരുന്നതിനു മുമ്പ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അന്ന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (26 minutes ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (35 minutes ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (42 minutes ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (1 hour ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (2 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (2 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (2 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (2 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (3 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (3 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (4 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (4 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (4 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (4 hours ago)

Malayali Vartha Recommends