സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

യുഡിഎഫ് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നു.മുന്‍ സര്‍ക്കാര്‍ ധൂര്‍ത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ ധളവപത്രത്തിന് ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷം ബദല്‍ ധവളപത്രമിറക്കിയത്.
'യുഡിഎഫ് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവയ്ക്കുന്നു.മുന്‍ സര്‍ക്കാര്‍ ധൂര്‍ത്താണെന്ന വ്യാജ പ്രചാരണം നടത്തുന്നു. ലക്ഷം കോടിക്ക് മുകളില്‍ ബാദ്ധ്യതയെന്നാണ് പ്രചരിപ്പിക്കുന്നത്. പക്ഷേ, ഒന്നും സാധൂകരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാര്‍ വാഗ്ദാന ലംഘനങ്ങള്‍ നടത്തുകയാണ്. വാഗ്ദാന ലംഘനങ്ങള്‍ക്കുള്ള മുന്‍കൂര്‍ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ അവര്‍ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളവര്‍ദനവ്, പെന്‍ഷന്‍ പദ്ധതി, സ്ത്രീ സുരക്ഷാ സഹായധനം ഇവയെല്ലാം തുടക്കത്തില്‍ത്തന്നെ അട്ടമറിക്കുന്ന നിലയിലാണ്. അതുപോലെ പ്രവാസികള്‍ക്കുള്ള പെന്‍ഷനും മുടങ്ങിയിരിക്കുകയാണ്. വാഗ്ദാന ലംഘനങ്ങള്‍ ഇതില്‍ മാത്രമല്ല മറ്റ് വാഗ്ദാന ലംഘനങ്ങളും ഉണ്ടാവും എന്നതിന്റെ സൂചനയാണ് പ്രഖ്യാപിക്കപ്പെട്ട പരിപാടികള്‍ തന്നെ ഇല്ലാതാകുന്നതില്‍ കാണേണ്ടത്.
25000 കാേടിയുടെ അന്തര്‍സംസ്ഥാന നികുതി ചോര്‍ച്ച ഉണ്ടെന്ന് പറഞ്ഞവരായിരുന്നു ഇവര്‍. എന്നാല്‍ അതിനെക്കുറിച്ച് ഒരക്ഷരംപോലും ഇപ്പോഴും മിണ്ടുന്നില്ല എന്നതാണ് വസ്തുത. ഇതെല്ലാം കാണിക്കുന്നത് വ്യാജ പ്രചാരണങ്ങള്‍ക്ക് ഒരു കാലപരിധി ഉണ്ടെന്നാണ്. വ്യാജ പ്രചാരണങ്ങളെ യഥാര്‍ത്ഥ വസ്തുതകള്‍ അണിനിരത്തി പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്' പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha























