Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന്; നാടും നഗരവും ആഘോഷ നിറവിൽ, രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന്​​ വെടിക്കെട്ട് ആരംഭിക്കും, മാറ്റത്തിന്റെ കാറ്റ് വീശുന്ന സൗദി പുതിയൊരു തുടക്കത്തിലേക്ക്....

23 SEPTEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

വര്ഷം കഴിയുന്തോറും സൗദി അറേബ്യ കൂടുതൽ കരുത്താർജിക്കുകയാണ്. എണ്ണയിതര മേഖലകൾക്ക് കൂടുതൽ കരുത്ത് പകർന്ന് സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. അങ്ങനെ മാറ്റത്തിന്റെ കാറ്റ് വീശുന്ന സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനം ഇന്ന് കൊണ്ടാടുകയാണ്​. നാടും നഗരവും ആഘോഷത്തിന്റെ നിറവിലാണ്​. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണ​ത്തോടെ​ 'സൗദി അറേബ്യ ഞങ്ങള്‍ക്ക്​ വീട്​' എന്ന ശീര്‍ഷകത്തില്‍ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ദേശീയദിനാഘോഷ ഒരുക്കങ്ങള്‍ ​പൊതുവിനോദ അതോറിറ്റി ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്​.

അങ്ങനെ തെരുവുകളും ചരിത്രസ്ഥലങ്ങളും പതാകകളും പച്ച വര്‍ണത്തിലുള്ള വൈദ്യുതി വിളക്കുകളും കൊണ്ട് അലങ്കരിക്കുന്ന ജോലികളെല്ലാം രണ്ടുദിവസം മുമ്പ് തന്നെ​ പൂര്‍ത്തിയായിരിക്കുകയാണ്​. ദേശീയദിനമായ വ്യാഴാഴ്​ച​(സെപ്​റ്റംബര്‍ 23)യാണ് പ്രധാന ആഘോഷ പരിപാടി നടക്കുക​. ഇന്ന് വൈകീട്ട്​ നാലിന്​ റിയാദ്​ നഗരത്തിന്റെ​ വടക്ക് ഭാഗത്തുള്ള​ വ്യവസായ സമുച്ചയത്തിന്​ സമീപം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കുന്നതാണ്. സൗദി എയര്‍ഫോഴ്​സിന്റെ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ ഇതിനായി അണിനിരക്കും.

അതോടൊപ്പം തന്നെ സൗദി പതാക വഹിക്കുന്ന​ ഹെലികോപ്​ടറുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി ഒമ്പതിന്​​ വെടിക്കെട്ട് ആരംഭിക്കുന്നതാണ്. റിയാദിലെ കിങ്​ ഫഹദ് കള്‍ചറല്‍ തിയറ്ററില്‍ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്നതായിരിക്കും.

ഇതിനോടനുബന്ധിച്ച് നാടകങ്ങള്‍, പൈതൃക പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പെയിന്‍റിങ്​ തുടങ്ങിയ വിവിധ കലാപരിപാടികള്‍ സൗദിയുടെ വിവിധ മേഖലകളില്‍ നടക്കുകയും ചെയ്യും. അങ്ങനെ പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം റിയാദില്‍ സംഘടിപ്പിക്കുന്ന പരേഡ്​ മൂന്ന്​ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ്. പരേഡില്‍ സ്​ത്രീകളും പങ്കെടുക്കുന്നതായിരിക്കും. എന്നാൽ ദേശീയദിനാഘോഷത്തോടനുബന്ധിച്ച സൈനിക പരേഡില്‍ ആദ്യമായാണ്​ സ്​ത്രീകള്‍ അണിചേരുന്നത് എന്നത് ഏറെ ശ്രേധേയമാണ്​.

കൂടാതെ ആഭ്യന്തര മന്ത്രാലയ വകുപ്പുകള്‍ക്ക്​ കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദര്‍ശനം, റോയല്‍ ഗാര്‍ഡ് സേനയുടെ പരേഡ്​ എന്നിവയും ഉണ്ടാകുകയും ചെയ്യും. സൗദി രാജാക്കന്മാര്‍ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദര്‍ശനം, കുതിര പ്രദര്‍ശനം, ബാന്‍ഡ്​ ടീം എന്നിവ അന്നേ ദിവസം നാല്​ മുതല്‍ രാത്രി എട്ട്​ വരെ അരങ്ങേറുകയും ചെയ്യും.

 

 

ഇതോടൊപ്പം രാജ്യത്തെ മറ്റ്​ മേഖലകളിലും വിപുലമായ പരിപാടികൾക്കാണ് ഏവരും സാക്ഷ്യം വഹിക്കുക​. ജിദ്ദയില്‍ ദേശീയ ദിനാഘോഷം രണ്ട്​ ദിവസമായി നടക്കുമെന്ന്​ ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സര്‍വിസ്​ അണ്ടര്‍ സെക്രട്ടറി എന്‍ജി. സഈദ്​ ബിന്‍ അലി ഖര്‍നി പറഞ്ഞു. കിങ്​ അബ്​ദുല്‍ അസീസ് സാംസ്കാരിക കേന്ദ്രത്തില്‍ നാടന്‍ കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ തുടങ്ങിയവ നടക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 minute ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (3 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (6 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (8 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (10 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (11 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (13 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (17 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (18 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (20 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (24 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (29 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (35 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (1 hour ago)

Malayali Vartha Recommends