Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തണമെന്ന് സൗദി അറേബ്യ; തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്, കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി അധികൃതർ

24 SEPTEMBER 2021 11:58 AM IST
മലയാളി വാര്‍ത്ത

വിലക്കുകൾ നീക്കി സജീവമാകുകയാണ് സൗദി അറേബ്യ. കൂടുതൽ ഇളവുകൾ നൽകുന്നതോടൊപ്പം തന്നെ നിബന്ധനകളും കടുപ്പിക്കുകയാണ്. ഇപ്പോഴിതാ റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‍പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുകയാണ്. ഇത്തരത്തിൽ തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

എന്നാല്‍, റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോണ്‍സറിലേക്ക് തന്നെ പുതിയ വിസയില്‍ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകുന്നതല്ല. അതോടൊപ്പം തന്നെ വിദേശത്ത് ആയിരിക്കുമ്പോള്‍ റീഎന്‍ട്രി വിസകള്‍ ഫൈനല്‍ എക്സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നും പാസ്‍പോര്‍ട്ട് വിഭാഗം വ്യക്തമാക്കിയിരിക്കുകയാണ്.

കൂടാതെ എക്സിറ്റ്, റീഎന്‍ട്രി വിസയുടെ കാലാവധി സൗദിയില്‍ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷിര്‍ പോര്‍ട്ടലില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്നതാണ്.

അതേസമയം സൗദിയില്‍ സന്ദര്‍ശകവിസകളുടെയും ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടിയതായി അധികൃതർ അറിയിച്ചു. ഇത്തരം വിസകളുടെ കാലാവധി നീട്ടാന്‍ നടപടി തുടങ്ങിയതായും വിസ അനുവദിച്ചവര്‍ക്ക് മന്ത്രാലയത്തില്‍നിന്ന് ഇ-മെയില്‍വഴി വിവരം അയച്ചതായും അറിയിപ്പിൽ വ്യക്തമാക്കുന്നു. 2021 ഓഗസ്റ്റ് ഒന്നിന് ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്ക് സൗദി പ്രവേശനാനുമതി നല്‍കിയിരുന്നു.

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളില്ലാതെ ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇതിനായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്ക് 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് ഫലം എന്നിവ ഹാജരാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (12 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (46 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (54 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (57 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (59 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends