Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കൂടുതൽ ജാഗ്രതയോടെ കൂടുതൽ നിബന്ധകൾ ഏർപ്പെടുത്തി അധികൃതർ; പുതുക്കിയ കോവിഡ് മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ ഒമാന്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിപ്പ് പുറത്തിറക്കി, പ്രവാസികൾ അറിയാതെ പോകരുത്

25 SEPTEMBER 2021 05:10 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ വിലക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ഏവരിലും അതിവേഗം തന്നെ വാക്‌സിൻ എത്തിക്കാനായത് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. എന്നിരുന്നാൽ തന്നെയും കൂടുതൽ ജാഗ്രതയോടെ കൂടുതൽ നിബന്ധകൾ ഏർപ്പെടുത്തുകയാണ് അധികൃതർ. ഇപ്പോഴിതാ ഒമാനിൽ നിന്നും അത്തരത്തിൽ കുറച്ച് നിബന്ധനകളാണ് പുറത്ത് വരുന്നത്...

പുതുക്കിയ COVID-19 മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ ഒമാന്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇങ്ങനെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, രാജ്യത്തെ വിവാഹ ഹാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ചടങ്ങുകള്‍ സംബന്ധിച്ചുള്ള വിവരം മുന്‍സിപ്പാലിറ്റി അധികൃതരെ 72 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.

ഇത്തരത്തിൽ ചൂണ്ടിക്കാട്ടുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍, ഇത്തരം ഇടങ്ങളില്‍ നടത്തുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പറയാൻ പോകുന്നത്.....

*വാക്സിനെടുക്കാത്ത ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ഈ സാഹചര്യങ്ങളിൽ പ്രവേശനം അനുവദിക്കരുത്.

*ഇത്തരം ചടങ്ങുകളെ കുറിച്ചുള്ള വിവരം മുന്‍സിപ്പാലിറ്റി അധികൃതരെ 72 മണിക്കൂര്‍ മുന്‍പെങ്കിലും അറിയിച്ചിരിക്കണം.

*കൊറോണ വൈറസ് സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള അറിയിപ്പ് ഇത്തരം കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത്തരം ചടങ്ങുകളില്‍ നിന്ന് കൊറോണ വൈറസ് രോഗബാധ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉത്തരവാദിത്വം ഇത്തരം വേദികളുടെ നടത്തിപ്പുകാര്‍ക്കായിരിക്കും.

*സാമൂഹ്യ അകലം സംബന്ധിച്ച അറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇരിപ്പിടങ്ങള്‍ക്കിടയില്‍ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.

*കൂടാതെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയക്രമം ഒരു പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. മുഴുവന്‍ ജീവനക്കാരും വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

*ജീവനക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കും ഉപയോഗിക്കാനുള്ള സാനിറ്റൈസറുകള്‍ ലഭ്യമാക്കിയിരിക്കണം.

*ഇത്തരം കേന്ദ്രങ്ങളുടെ പരമാവധി ശേഷിയുടെ അമ്ബത് ശതമാനം സന്ദര്‍ശകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്ത് സമൂഹ അകലം ഉറപ്പാക്കികൊണ്ടായിരിക്കണം അതിഥികളെ പ്രവേശിപ്പിക്കേണ്ടത്.

*ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്.
ഇത്തരം വേദികളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

*ഇത്തരം വേദികളിലെത്തുന്ന സന്ദര്‍ശകര്‍ സ്പര്‍ശിക്കാനിടയുള്ള ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്.

*സന്ദര്‍ശകര്‍ വാക്സിനെടുത്തവരാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

*ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സന്ദര്‍ശകരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തേണ്ടതാണ്. 37.5 ഡിഗ്രിയ്ക്ക് മുകളില്‍ ശരീരോഷ്മാവ് രേഖപ്പെടുത്തുന്നവര്‍ക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.

*ജീവനക്കാരുടെ ശരീരോഷ്മാവ് ഓരോ ഷിഫ്റ്റുകള്‍ ആരംഭിക്കുന്നതിന് മുന്‍പും, തുടര്‍ന്ന് ഓരോ ആറ് മണിക്കൂര്‍ ഇടവിട്ടും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

 

*ഇത്തരം വേദികളിലേക്ക് അധിക സേവനങ്ങള്‍ നല്‍കുന്നതിനായെത്തുന്ന ജീവനക്കാരുടെ ശരീരോഷ്മാവ് രേഖപ്പെടുത്തിയിരിക്കണം.

*ജീവനക്കാര്‍ക്കിടയിലും സാമൂഹ്യ അകലം ഉറപ്പാക്കേണ്ടതാണ്.

*അതോടൊപ്പം തന്നെ ജീവനക്കാര്‍, സന്ദര്‍ശകര്‍ തുടങ്ങി ചടങ്ങുകളിലെത്തുന്ന മുഴുവന്‍ പേര്‍ക്കും മാസ്കുകള്‍ നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ജീവനക്കാര്‍, രോഗബാധിതരുമായി സമ്ബര്‍ക്കത്തിനിടയായ ജീവനക്കാര്‍ എന്നിവര്‍ ഈ വേദികളിലേക്ക് പ്രവേശനം അനുവദിക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (12 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (46 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (54 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (57 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (59 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends