Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പത്ത് ലക്ഷം രൂപ ഫൈൻ അടയ്ക്കണം; ഇല്ലേൽ നിയമക്കുരുക്ക് അഴിക്കണം; വിവാഹത്തിനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം, മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സമയം താമസ സ്ഥലം മാറിയ മലയാളി യുവാവിന് സംഭവിച്ചത്, അവസാന നിമിഷം എല്ലാം മാറിമറിഞ്ഞു....

26 SEPTEMBER 2021 03:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ആശങ്കയുടെയും ദുരിതങ്ങളുടെയും ആദ്യനാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. പ്രവാസികളും പഴയതുപോലെ സജീവമാകാൻ തുടങ്ങി. തെരുവുകൾ ഉണർന്നു. എന്നിരുന്നാൽ തന്നെയും കൊറോണ എന്ന മഹാമാരിയെ പൂർണമായും തുടച്ചുനീക്കുന്നതുവരെ കടുത്ത നിബന്ധനകൾ തുടരുക തന്നെ ചെയ്യും. അധികൃതർ നൽകുന്ന നിബന്ധനകൾ അനുസരിച്ചില്ലേൽ നൽകേണ്ടത് കനത്ത പിഴയാണ്. ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ. ഇപ്പോഴിതാ മൂവിങ് പെർമിറ്റ് എടുക്കാതെ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സമയം താമസ സ്ഥലം മാറിയ മലയാളി വിവാഹത്തിന് നാട്ടിൽ എത്താനാവാതെ അബുദാബിയിൽ കുടുങ്ങിയ വാർത്തയാണ് പുറത്ത് വരുന്നത്....

ക്വാറന്റീൻ കാലയളവിൽ താമസസ്ഥലം മാറേണ്ടി വന്നാൽ മൂവിങ് പെർമിറ്റ് എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ക്വാറന്റീൻ കാലയളവിൽ താമസ സ്ഥലം മാറിയ മലയാളി വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയിൽ കുടുങ്ങിയിരിക്കുകയാണ്. അബുദാബിയിൽ ജോലിചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ വർഗീസ് ആണ് നാളെ നടക്കേണ്ട വിവാഹത്തിനു നാട്ടിൽ എത്തിച്ചേരാൻ അധികൃതരുടെ കനിവ് കത്തിരിക്കുന്നത്.

അധികൃതർ നിഷ്കര്ഷിച്ച ക്വാറന്റീൻ നിയമം ലംഘിച്ചതിനു 50,000 ദിർഹം അതായത് 10 ലക്ഷത്തിലേറെ രൂപയാണ് പിഴ. എന്നാൽ കോൾ സെന്ററിൽ വിളിച്ചും വാട്സാപ്പിൽ രേഖാമൂലവും അറിയിച്ചിരുന്നുവെന്നും പുതിയ സ്ഥലത്തിന്റെ ലൊക്കേഷൻ യഥാസമയം അയച്ചുകൊടുത്തതായും ജിജോ അധികൃതരോട് പറയുകയുണ്ടായി.

ഇതിനുപിന്നാലെ ഈ രേഖകളെല്ലാം വച്ച് അബുദാബി ജുഡീഷ്യൽ വകുപ്പിനു പരാതി നൽകിയിരിക്കുകയാണ് ജിജോ. ഇന്ന് അടിയന്തരമായി കേസ് പരിഗണിച്ച് നിജസ്ഥിതി കോടതിക്കു ബോധ്യപ്പെട്ട് ഫയൽ ക്ലിയർ ചെയ്യുകയോ അല്ലെങ്കിൽ പിഴ അടയ്ക്കുകയോ ചെയ്താൽ മാത്രമേ ജിജോയ്ക്ക് നാട്ടിലെത്താൻ സാധിക്കുകയുള്ളു. എന്നാൽ നടപടി നീണ്ടുപോയാൽ വിവാഹം നീട്ടിവയ്ക്കുകയല്ലാതെ മാർഗമില്ലെന്ന് ജിജോ പറയുകയുണ്ടായി.


സംഭവത്തെക്കുറിച്ച് ജിജോ ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവച്ചത് ഇങ്ങനെ;

2020 സെപ്റ്റംബർ ഒന്നിനു സന്ദർശക വീസയിൽ അബുദാബിയിലെത്തി. അന്നത്തെ ക്വാറന്റീൻ നിയമപ്രകാരം സ്മാർട് വാച്ച് ധരിപ്പിച്ച് താമസ സ്ഥലത്തേക്കു വിട്ടു. എന്നാൽ സ്ഥിരം മുറി ശരിയാകാത്തതിനാൽ തൽക്കാലം സുഹൃത്തിന്റെ ഫ്ലാറ്റിലെത്തുകയും അധികൃതരുടെ നിർദേശപ്രകാരം ഉടൻ തന്നെ നിശ്ചിത വാട്സാപ് നമ്പറിലേക്ക് ലൊക്കേഷൻ മാപ്പ് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. 2 ദിവസത്തിനുശേഷം സ്ഥിരതാമസം ശരിയായി. ശേഷം അങ്ങോട്ടേക്കു മാറാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കാൾ കണക്ട് ആയില്ല.

പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി വാട്സാപ്പിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. പലതവണ വിളിച്ചപ്പോൾ ഒരിക്കൽ ഫോണെടുത്തു. വിവരം അദ്ദേഹത്തോട് വിശദീകരിച്ചപ്പോൾ കുഴപ്പമില്ലെന്നും പുതിയ സ്ഥലത്തെത്തി ലൊക്കേഷൻ മാപ്പ് അയച്ചാൽ മതിയെന്നും വാക്കാൽ അറിയിച്ചു.

അതോടൊപ്പം തന്നെ രണ്ടു ദിവസത്തിനുശേഷം അന്വേഷിച്ചെത്തിയ സിഐഡി ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും മാറുന്ന വിവരം വച്ച് അയച്ച വാട്സപ്പ് സന്ദേശം കാണിക്കുകയും ചെയ്തു. നിയമലംഘനത്തിനു 50,000 ദിർഹമാണെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ സന്ദേശം കണ്ടപ്പോൾ സാരമില്ലെന്ന് പറഞ്ഞു മടങ്ങി. ടൂറിസ്റ്റ് വീസ കാലാവധി തീരുന്നതിനു മുൻപായി ഫയൽ ക്ലോസ് ചെയ്യണമെന്ന് പറഞ്ഞ് നവംബറിൽ വിളിപ്പിക്കുകയും ഡിജിറ്റലായി ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രശ്നം അവസാനിച്ചെന്നാണ് കരുതിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു.

 

 

അങ്ങനെ ഒരു വർഷത്തിനുശേഷം നിശ്ചയത്തിനും വിവാഹത്തിനുമായി ഈ മാസം 20നു നാട്ടിലേക്കു പോകാനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാസ്പോർട്ട് ഹോൾഡ് ചെയ്ത വിവരം അറിയുന്നത്. ക്വാറന്റീൻ നിയമലംഘന പിഴ അടയ്ക്കാതെ രാജ്യംവിടാനാവില്ലെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചത്. താമസസ്ഥലം മാറിയ കാര്യം രേഖാമൂലം അറിയിച്ചിരുന്നുവെന്നു വാട്സാപ് സന്ദേശം കാണിച്ചുകൊടുത്തുകൊണ്ട് ജിജോ പറഞ്ഞു.

 

24നു വിവാഹ നിശ്ചയവും 27നു വിവാഹവും ആണെന്നു അറിയിച്ചെങ്കിലും നിയമനടപടി പൂർത്തിയാക്കാനായിരുന്നു അധികൃതർ നൽകിയ നിർദേശം. ഇതേ തുടർന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി നാട്ടിലേക്ക് എത്തിച്ചേരാൻ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഇദ്ദേഹം.

 

അതേസമയം യുഎഇയിൽ കോവിഡ് വ്യാപനത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിബന്ധകൾക്ക് കടുത്ത പിഴയാണ് സ്വീകരിക്കുക. അവിടത്തെ ക്വാറന്റീൻ നിയമം അനുസരിച്ച് സ്മാർട് വാച്ച് അഥവാ ട്രാക്കർ ധരിച്ചയാൾ താമസ സ്ഥലത്തുനിന്നു പരിധിവിട്ട് പുറത്തിറങ്ങിയാൽ 50,000 ദിർഹമാണ് പിഴ ഈടാക്കുക. ട്രാക്കർ ധരിച്ച് ക്വാറന്റീനിലിരിക്കെ അടിയന്തരമായി പുറത്തിറങ്ങേണ്ടവർ അതായത് പിസിആർ ടെസ്റ്റ് എടുക്കാനോ ആശുപത്രിയിലേക്കോ പോകേണ്ടവർ മാത്രം മുൻകൂട്ടി മൂവിങ് പെർമിറ്റ് എടുത്തിരിക്കണം.

 

കൂടാതെ സ്മാർട് വാച്ച് ഇളക്കി മാറ്റുക, പ്രവർത്തന രഹിതമാക്കുക തുടങ്ങിയ നിയമലംഘനത്തിനു തുല്യതുക പിഴ ഈടാക്കയുന്നതാണ്. ഇങ്ങനെ ചെയ്താൽ വാച്ചിൽ അപായ സൈറൺ മുഴങ്ങും. എണ്നൽ നിലവിൽ യുഎഇയിൽ ക്വാറന്റീൻ നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ കേസുകളിൽ പെട്ടവർ നിയമനടപടി നേരിടേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends