Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ; ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഈടാക്കുന്നത് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ, നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്

27 SEPTEMBER 2021 04:36 PM IST
മലയാളി വാര്‍ത്ത

വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് പ്രവാസികള്‍. ഗൾഫ് രാജ്യങ്ങൾ കോവിഡ് യാത്രാ വിലക്ക് നീക്കിയപ്പോൾ എയർലൈനുകൾ വൻതോതിൽ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണ് നാട്ടില്‍ പോയ പ്രവാസികൾ. അമിത ടിക്കറ്റ് നിരക്ക് കാരണം തിരിച്ചു പോകാൻ കഴിയാതെ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് 250 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ഈടാക്കുമ്പോള്‍ നാട്ടില്‍ നിന്നും തിരിച്ചു വരുന്നതിന് അഞ്ചു ഇരട്ടി മുതല്‍ എട്ട് ഇരട്ടി വരെയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്.

എക്‌സ്‌പോയുടെ മറവിലാണ് വിമാന കമ്പനികള്‍ തീവെട്ടി കൊള്ള നടത്തുന്നതെന്ന അക്ഷേപവും ഒരു കൂട്ടർ ആരോപിക്കുന്നുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാകേണ്ട എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും ടിക്കറ്റ് വര്‍ധിപ്പിച്ചവയുടെ കൂട്ടത്തിലുണ്ടെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ജോലി ഇല്ലാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ എത്രയും വേഗം ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടുന്നതിനാൽ അമിത നിരക്ക് മുടക്കി യാത്ര ചെയ്യേണ്ടുന്ന സ്ഥിതിയാണ്. ചിലരാകട്ടെ, നിരക്ക് കുറയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ പ്രകാരം നടത്തുന്ന സർവീസ് നാമമാത്രമാണ്. സൗദിയിലേക്ക് ചാർട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷൻ സർവീസുമാണ് നിലവിലുള്ളത്. സാധാരണ സർവീസ് പുനരാരംഭിക്കുകയോ കൂടുതൽ സർവീസ് ഏർപ്പെടുത്തുകയോ ചെയ്താൽ നിരക്ക് കുറയുമെന്നാണ് പ്രവാസികൾ അഭിപ്രായപ്പെടുന്നത്. കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള നിരക്കിൽ കുറവില്ല. 96,000 രൂപ മുതൽ 1,44,000 വരെയാണ് ജസീറ എയർവേയ്സിൽ കൊച്ചിയിൽ നിന്നുള്ള നിരക്ക്. ഒക്ടോബർ 14 മുതൽ കുറഞ്ഞ നിരക്ക് 85,808 രൂപയാണെന്നും അവരുടെ വെബ്സൈറ്റിൽ പറയുന്നു.

കൊച്ചി– യുഎഇ ടിക്കറ്റ് നിരക്ക് 25,000 രൂപ മുതലാണ്. മസ്കത്തിലേക്കു 40,000– 50,000 രൂപ. ബഹ്റൈനിലേക്കു എയർ ഇന്ത്യയിൽ നേരിട്ടു പറക്കാൻ 30,000നു മുകളിലാണ്. വിദേശ വിമാന കമ്പനികളിൽ 43,000നു മുകളിലാണ്. ദോഹയിലേക്കു കേരളത്തിൽ നിന്നുള്ള നിരക്ക് 22,000– 34,000 രൂപദോഹയിൽ നിന്ന് തിരിച്ച് 8,873 - 9,255 രൂപയാണ് നിരക്ക്. സൗദിലേക്ക് നാട്ടിൽ നിന്നു നേരിട്ടുള്ള വിമാനങ്ങളിൽ 30,000– 40,000 രൂപയ്ക്ക് ഇപ്പോൾ ടിക്കറ്റ് ലഭിക്കും. എന്നാൽ സൗദിയിൽനിന്ന് 2 ഡോസ് വാക്സീൻ എടുത്തു നാട്ടിലെത്തിയവർക്കു മാത്രമേ ഇങ്ങനെ മടങ്ങാൻ സാധിക്കൂ. അല്ലാത്തവർക്ക് യുഎഇ ഉൾപ്പെടെ ഇതര രാജ്യങ്ങളിൽ 15 ദിവസത്തെ ക്വാറന്റീൻ പാക്കേജ് അടക്കം 75,000– 80,000 രൂപ വരും.

അമിതമായ ടിക്കറ്റ് നിരക്ക് കൂടാതെ പി സി ആറിന്റെ പേരിലും പ്രവാസികളെ സര്‍ക്കാര്‍ ചൂഷണം ചെയ്യുക സ്ഥിതിയാണ്. എത്രയും പെട്ടെന്ന് ഇതിൽ മാറ്റം വരുത്തണമെന്ന ശക്തമായ നിലപാടിലാണ് പ്രവാസികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (27 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (51 minutes ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (2 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (2 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (2 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (2 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends