കോറോണയെ പ്രതിരോധിച്ച് ശക്തമായ തിരിച്ചുവരവ്; ആഗോളപട്ടികയിൽ യുഎഇ ഒന്നാമത്, രണ്ടാം സ്ഥാനത്ത് ചിലി

പ്രവാസികൾക്ക് ഏറെ സന്തോഷം പകർന്ന് യുഎഇയുടെ കുതിപ്പ്. കൊവിഡിനെ പ്രതിരോധിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ ഒന്നാമത് എത്തിയിരിക്കുകയാണ്. ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിലാണ് യുഎഇ ഒന്നാമതെത്തിയത് എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. രണ്ടാം സ്ഥാനത്ത് ചിലിയാണ്. മൂന്നാം സ്ഥാനം ഫിന്‍ലാന്‍ഡും നേടിയിരിക്കുകയാണ്.
100ല്‍ 203 ആണ് യുഎഇയുടെ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് എന്നത്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ യുഎഇയ്ക്ക് സാധിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിന് രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും അടിസ്ഥാനമാക്കിയാണ് ബ്ലൂംബെര്‍ഗ് കൊവിഡ് റിസൈലന്‍സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ വിമാന റൂട്ടുകള്‍ തുറന്നു നല്‍കിയ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുമ്പിലുണ്ട്. 406 വിമാന റൂട്ടുകളാണ് യുഎഇ തുറന്നിട്ടുള്ളത്.
അതേസമയം ഗൾഫിൽ ആശങ്ക വിതച്ച് ഒമിക്രോൺ. ഇപ്പോഴിതാ സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. ഇവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
ഇതിനുപിന്നാലെ ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കൂടാതെ ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്റ്റർ ഡോസ് ഉൾപെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























