മെയ് 1 മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കാന്‍ കുവൈറ്റ്; മുഖംമൂടി ധരിക്കുന്നത് ഇനി നിര്‍ബന്ധമല്ലെന്നും വീടിനകത്തും പുറത്തും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മെസ്രെം

പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 1 മുതല്‍ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കാന്‍ രാജ്യം തീരുമാനിച്ചതായി കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്ക്ക് ധരിക്കുന്നത് ഇനി നിര്‍ബന്ധമല്ലെന്നും വീടിനകത്തും പുറത്തും ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍- മെസ്രെം പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ മേധാവി താരിഖ് അല്‍ മസ്‌റം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തിന്റെ കൊവിഡ് കേസുകള്‍ കുറഞ്ഞതും സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക് നയിച്ച വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെയും നില അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനമായി ചൂണ്ടിക്കാണിച്ചത്.
ഇത്തരത്തിൽ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് വാക്‌സിനേഷനും പിസിആര്‍ പരിശോധനയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രതിരോധ കുത്തിവെയ്പ് എടുത്തവരോ അല്ലാത്തവരോ ആയ എല്ലാ വ്യക്തികള്‍ക്കും വാക്‌സിനേഷന്‍ നില പരിഗണിക്കാതെയും പിസിആര്‍ പരിശോധന ആവശ്യമില്ലാതെയും എല്ലാ പൊതുയിടങ്ങളിലും പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് അല്‍ മെസ്രെം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും വാക്‌സിന്‍ എടുക്കാത്ത ആളുകളുടെ പിസിആര്‍ പരിശോധനയും റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതരായവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ഇത്തരത്തിൽ ക്വാറന്റൈന്‍ ആവശ്യമില്ല. 'അവസാനം സമ്പര്‍ക്കം പുലര്‍ത്തിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ തന്നെ പിസിആര്‍ പരിശോധന ആവശ്യമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























