ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി സന്ദർശിക്കാൻ അനുമതി; ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും വിസ ഇല്ലാതെ സൗദി അറേബ്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ അനുമതി ലഭിച്ചേക്കും....

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി സന്ദർശിക്കാൻ അനുമതി ലഭിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഉംറ, ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കാണ് വിസ രഹിത യാത്ര അനുവദിക്കുകയെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഗൾഫ് മാധ്യമങ്ങൾ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. മറ്റു ജിസിസിയിലെ ബഹ്റൈൻ, യുഎഇ, ഖത്തർ, കുവെെറ്റ് എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആ രാജ്യത്തെ സാധുതയുള്ള റെസിഡന്റ് പെർമിറ്റും തൊഴിൽ വിസയും ഉള്ളവർ ആയാൽ മതിയാകുന്നതാണ്. ഇവർക്കായിരിക്കും സൗദിയിൽ വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.
അതോടൊപ്പം തന്നെ പുതിയ പദ്ധതിയുടെ കരട് നിയമം തയ്യാറായിട്ടുണ്ട്. കുറച്ചു ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതായിരിക്കും. സ്വദേശികൾക്ക് മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും വിസ ഇല്ലാതെ സൗദി അറേബ്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിൽ അനുമതി ലഭിച്ചേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഉംറ ചെയ്യാനും അനുമതി ലഭിച്ചേക്കും. എന്നാൽ ഹജ്ജിന് അനുമതി ലഭിക്കാൻ സാധ്യതയില്ല.
അതോടൊപ്പം തന്നെ ചില വിസാ കാറ്റഗറികളിലുള്ളവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് ജോലിക്കായി എത്തിയ ഗാർഹിക തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവർക്ക് യാത്രയ്ക്കുള്ള അനുമതി ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ പ്രൊഫഷണലുകൾ, ഉയർന്ന ജോലി ചെയ്യുന്ന സ്ഥിര വരുമാനം ഉള്ളവർ എന്നിവർക്ക് അനുമതി ലഭിച്ചേക്കും എന്ന് റിപ്പോർട്ടിൽ സൂചന നിലനിൽക്കുന്നുണ്ട്.
കൂടാതെ ജിസിസി രാജ്യങ്ങളിലെ സന്ദർശനത്തിന് വേണ്ടി പ്രത്യേക വിസാ സംവിധാനം ഉടൻ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ടെലിവിഷൻ ചർച്ചയിൽ സൗദി ടൂറിസം മന്ത്രി അഹ്‍മദ് അൽ ഖതീബ് പ്രഖ്യാപിക്കുകയുണ്ടായി. 2019ൽ സൗദി നിരവധി ടൂറിസം വിസകൾ പ്രഖ്യാപിച്ചിരുന്നു. ആ വിസകൾ എല്ലാ ഇപ്പോഴും നിലനിൽക്കുകയാണ് ചെയ്യുന്നത്. ടൂറിസ്റ്റുകൾക്കായി പ്രത്യേകമായി ഒരു നിയമവും കൊണ്ടുവന്നിട്ടില്ലെന്നും സൗദി ടൂറിസം മന്ത്രി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























