എമിറേറ്റ്‌സിലെ ഐഡി കാര്‍ഡില്‍ പതിപ്പിക്കുന്ന ഫോട്ടോയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്; ഫോട്ടോയുടെ അളവിനെ കുറിച്ചും വേഷത്തെ കുറിച്ചും പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുളള നിദേശങ്ങളും ഇങ്ങനെ, ഇനിമുതല്‍ എമിറേറ്റ്‌സിലെ ഐഡിയില്‍ പതിപ്പിക്കുക ഈ അറിയിപ്പുകള്‍ പാലിച്ച ഫോട്ടോകൾ മാത്രം...

യുഎഇയിൽ എമിറേറ്റ്‌സിലെ ഐഡി കാര്‍ഡില്‍ പതിപ്പിക്കുന്ന ഫോട്ടോയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഫോട്ടോയുടെ അളവിനെ കുറിച്ചും വേഷത്തെ കുറിച്ചും പാലിക്കേണ്ട നിയമങ്ങളെ കുറിച്ചുളള നിദേശങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഈ അറിയിപ്പുകള്‍ പാലിച്ച ഫോട്ടോകളാണ് ഇനി മുതല്‍ എമിറേറ്റ്‌സിലെ ഐഡിയില്‍ പതിപ്പിക്കുക എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അറിയിപ്പ് പ്രകാരം ഹൈ റസലൂഷ്യനിലുള്ളതാവണം ഫോട്ടോ. 600 ഡിപിഐ ആണ് നിര്‍ദേശിച്ചിരിക്കുന്ന റസലൂഷ്യന്‍ എന്നത്. സ്വാഭാവിക മുഖഭാവത്തോടെ തന്നെ ഭാവ പ്രകടനങ്ങളില്ലാത്തതും കണ്ണ് തുറന്നു പിടിച്ചതുമാവണം ചിത്രം. കണ്ണില്‍ ലെന്‍സ് ഉപയോഗിക്കുന്നവര്‍ നിറങ്ങളില്ലാത്ത ലെന്‍സാവണം ഉപയോഗിക്കേണ്ടത്. ആറ് മാസത്തിനുള്ളില്‍ തന്നെ എടുത്ത വെളുത്ത പശ്ചാത്തലത്തിലെടുത്ത കളര്‍ ഫോട്ടേയാണ് നല്‍കേണ്ടതെന്നും അധികൃതര്‍ നൽകിയ നിര്‍ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കണ്ണടകള്‍ ഉപയോഗിച്ച ചിത്രങ്ങള്‍ ഐഡി കാര്‍ഡില്‍ പതിക്കാനാവുന്നതാണ്.
എന്നാൽ കണ്ണടയില്‍ കണ്ണിന്റെ കാഴ്ച മറക്കാനോ മറ്റ് പ്രതിഫലനങ്ങള്‍ ഉണ്ടാവാനോ പാടില്ല. ക്യാമറയിലേക്ക് നേരെ നോക്കിയിരുന്ന ഫോട്ടോ ആവണം. വസ്ത്ര ധാരണത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടിലെ ഫോട്ടോയ്ക്ക് സമാനമായ വേഷവും ധരിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha
























