നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റി സൗദി അറേബ്യ; പിന്നാലെ നിർണായക പ്രഖ്യാപനവും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെ യാത്രകൾ ഇനി സുഗമം, പുതിയ തീരുമാനം പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള ചില മുന്‍കരുതല്‍ നടപടികള്‍ രാജ്യം ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ്

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റിയതിന് പിന്നാലെ തന്നെ സൗദിയുടെ നിർണായക വാർത്ത പുറത്ത് വന്നിരിക്കുകയാണ്. സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്‍ക്കുള്ള കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം ആണ് പിന്‍വലിച്ചിരിക്കുന്നത്. തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം, ഇന്ത്യ എന്നീ സ്ഥലങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇന്‍ഡോര്‍ സ്ഥലങ്ങളിലും പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള ചില മുന്‍കരുതല്‍ നടപടികള്‍ രാജ്യം ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ കൊവിഡ് -19 നടപടികളില്‍ ഇളവ് നല്‍കിയിട്ടുണ്ട് എങ്കിലും മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വെഖയ നിയന്ത്രിക്കുന്ന സ്ഥലങ്ങളിലും അവരുടേതായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ആളുകള്‍ ഇപ്പോഴും മാസ്‌ക് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുകയുണ്ടായി. വിദേശയാത്ര ആഗ്രഹിക്കുന്ന സൗദി അറേബ്യന്‍ പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ സമയപരിധിയും നീട്ടിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അതേസമയം യാത്രക്കാര്‍ക്ക് മുമ്പ് കൊവിഡ് ബൂസ്റ്റര്‍ ഡോസ് രണ്ടാമത്തേതിന്റെ മൂന്ന് മാസത്തിനുള്ളില്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആ സമയപരിധി ഇപ്പോള്‍ എട്ട് മാസമായി നീട്ടിയിരിക്കുകയാണ്. ഔട്ട്ഡോര്‍ മാസ്‌ക് നിര്‍ബന്ധങ്ങള്‍, സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍, ഇന്‍ബൗണ്ട് യാത്രക്കാര്‍ക്കുള്ള പി സി ആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ - ഓണ്‍ - അറൈവല്‍ നിയമങ്ങള്‍ എന്നിവ ഒഴിവാക്കിയ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ രാജ്യത്ത് ചില താവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രാജ്യത്ത് ഇന്ന് 1232 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ 700-നും 1000-നും ഇടയിലാണ് റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























