സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാൻ ഇന്ധനവില കൂട്ടി യുഎഇയുടെ പുതിയ നീക്കം; പുതിയ വിളവിവരം ഇങ്ങനെ...

സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാൻ ഇന്ധനവില കൂട്ടി യുഎഇയുടെ പുതിയ നീക്കം. രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചുകൊണ്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 49 ഫിൽസ് വരെയാണ് ഒരു ലീറ്റർ പെട്രോളിൽ വർധിക്കുന്നത്.
വർധന (ലീറ്ററിന്)
∙ സൂപ്പർ 98 – 4.63. വർധന 48 ഫിൽസ്.
∙ സ്പെഷൽ 95 – 4.52. വർധന 49.
∙ ഇ പ്ലസ് 91 – 4.44. വർധന 48 ഫിൽസ്
∙ ഫുൾ ടാങ്ക് പെട്രോളിന് കഴിഞ്ഞ മാസത്തേക്കാൾ 24 – 35 ദിർഹം അധികം നൽകണം.
ഫുൾ ടാങ്ക് അടിച്ചാൽ
ഹാച്ച് ബാക്ക് (51 ലീറ്റർ ടാങ്ക് കപ്പാസിറ്റി)
∙ സൂപ്പർ 98 – 236.13 (പഴയ വില – 211.65)
∙സ്പെഷൽ 95 – 230.52 (പഴയ വില – 205.33)
∙ഇ പ്ലസ് 91 – 226.44 (പഴയ വില – 201.96)
സെഡാൻ (62 ലീറ്റർ ടാങ്ക് കപ്പാസിറ്റി)
∙ സൂപ്പർ 98 – 287.06 (പഴയ വില – 257.86)
∙ സ്പെഷൽ 95 – 280.24 (പഴയ വില – 249.86)
∙ ഇ പ്ലസ് 91 – 275.28 (പഴയ വില – 245.52)
എസ്‌യുവി (74 ലീറ്റർ ടാങ്ക് കപ്പാസിറ്റി)
∙സൂപ്പർ 98 – 342.62 (പഴയ വില – 307.1)
∙സ്പെഷൽ 95 – 334.48 (പഴയ വില – 298.22)
∙ ഇ പ്ലസ് 91 – 328.56 (പഴയ വില – 293.04)
അതോടൊപ്പം തന്നെ വില കൂട്ടാനുള്ള കാരണങ്ങള്‍ ഇവയാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതു ഗതാഗതം പ്രോൽസാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ധന വില നിയന്ത്രണം രാജ്യാന്തര വിപണിക്ക് അനുസൃതമാക്കിയിരിക്കുന്നത്. എല്ലാ മാസവും അവസാന ദിവസം വില നിലവാരം മാറുന്നതായിരിക്കും . ഇലക്ട്രിക് വാഹന ഉപയോഗത്തിലേക്ക് ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാനുമാണ് വില വർധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























