ഇന്ധന വില വർധിച്ചതോടെ യുഎഇയിൽ നെട്ടോട്ടം; പിന്നാലെ ദുബായിൽ ടാക്സി ചാർജ് വർധിപ്പിച്ചു, ടാക്സി നിരക്ക് വർധിപ്പിച്ചിരിക്കുന്നത് പ്രാദേശിക വിപണിയിൽ ഇന്ധന വില വർധിച്ചത് കാരണം ഓരോ കിലോമീറ്റർ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കിലെടുത്ത്! ബുദ്ധിമുട്ടിലായത് പ്രവാസികൾ

ഇന്ധന വില വർധിച്ചതോടെ പ്രവാസികളുടെ നെട്ടോട്ടം. ദുബായിലും ഷാർജയിലും ടാക്സി നിരക്ക് കൂട്ടിയതാണ് ഇതിന് മുഖ്യ കാരണം. രണ്ട് ദിവസം മുമ്പാണ് യുഎഇയിലെ ഇന്ധന വില വർധിപ്പിച്ചിരുന്നതായുള്ള വാർത്തകൾ വന്നത്. ഏതാണ്ട് 50 ഫിൽസിന്റെ വർധനവ് ആണ് കഴിഞ്ഞ മാസം ഉണ്ടായത്. പിന്നീട് കഴിഞ്ഞ ദിവസവും യുഎഇ ഇന്ധന വില വർധിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ദുബായിൽ ടാക്സി ചാർജ് വർധിപ്പിച്ച വിവരം റോഡ് ട്രാൻസ്‍പോർട്ട് അതോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ഇന്ധന വില വർധിച്ചത് കാരണം ഓരോ കിലോമീറ്റർ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കിലെടുത്താണ് ടാക്സി നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ദുബായ് ആർടിഎ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് യുഎഇയിലേ പ്രാദേശിക മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൂടാതെ ടാക്സിയുടെ അടിസ്ഥാന ചാർജിൽ മാറ്റം വരുത്തിയിട്ടില്ല. അടിസ്ഥാന ചാർജ് 12 രൂപ തന്നെയായിരിക്കും. ഇതിന് അധിക കിലോമിറ്ററിന് ആണ് ചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കിൽ 20 ഫിൽസിലധികം വർദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു.
അങ്ങനെ ഇന്ധന വില വർദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റർ യാത്രാ നിരക്ക് 1.98 ദിർഹത്തിൽ നിന്ന് 2.19 ദിർഹമാക്കി വർദ്ധിപ്പിച്ചതായി ഉപഭോക്തക്കൾ പറയുന്നു എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
അതേസമയം ഷാർജയിൽ ടാക്സിയുടെ നിരക്കിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 13.50 ദിർഹത്തിൽ നിന്ന് 17.50 ദിർഹമായി മിനിമം ചാർജ് വർദ്ധിച്ചിരിക്കുകയാണ്. ടാക്സി നിരക്ക് ഏഴ് ദിർഹത്തിൽ ആരംഭിക്കുകയും തുടർന്ന് ഓരോ കിലോമീറ്ററിലും 1.62 ദിർഹം വീതം വർദ്ധിക്കുകയുടെ ചെയ്യുകയുണ്ടായി. ഇന്ധന നിരക്കിൽ മാറ്റം വരുന്നതിന് അനുസരിച്ച് തന്നെ ടാക്സി നിരക്കിൽ മാറ്റം വരുമെന്ന് ഷാർജ റോഡ് ട്രാൻസ്‍പോർട്ട് അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ടാരുന്നു. എന്നാൽ ദുബായിൽ മെട്രോ, ബസ് യാത്ര നിരക്കിൽ ഒരു മാറ്റമില്ല. ജുലെെ ഒന്നിന് ശേഷം ഷാർജയിലെ ബസ് നിരക്കിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ചില യാത്രക്കാർ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























