ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... മിന താഴ്വരയില്‍ ഇന്ന് കഴിച്ചുകൂട്ടുന്ന തീര്‍ത്ഥാടകര്‍ പ്രാര്‍ഥനകളില്‍ മുഴുകും, ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീര്‍ത്ഥാടകര്‍, അറഫ സംഗമം നാളെ

ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം.... മിന താഴ്വരയില്‍ ഇന്ന് കഴിച്ചുകൂട്ടുന്ന തീര്‍ത്ഥാടകര്‍ പ്രാര്‍ഥനകളില്‍ മുഴുകും, ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീര്‍ത്ഥാടകര്‍, അറഫ സംഗമം നാളെയാണ്.
.ദുല്‍ഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്‌കാരമടക്കമുള്ള ചടങ്ങുകള്‍ തീര്‍ത്ഥാടകര്‍ നിര്‍വഹിക്കുക. നാളെയാണ് അറഫ സംഗമം. ഇന്ത്യയില്‍ നിന്ന് 79362 തീര്‍ഥാടകര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്.
വ്യാഴാഴ്ച മിനയില്‍ തങ്ങുന്ന ഹാജിമാര്‍ തൊട്ടടുത്ത ദിവസം അറഫയില്‍ എത്തും. വെളളിയാഴ്ചയാണ് ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ അറഫാ സംഗമം. ശനിയാഴ്ച വിണ്ടും മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങള്‍ക്ക് നേരെ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി കല്ലേറ് കര്‍മം നടത്തും.
ഹാജിമാരെ സ്വീകരിക്കുന്നതിനായി വലിയ സജ്ജീകരണങ്ങളാണ് മിനയില്‍ ഒരുക്കിയിരിക്കുന്നത്. 100,000-ത്തിലധികം എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റുകളാല്‍ നിറഞ്ഞ ഒരു തുറസ്സായ പ്രദേശമാണ് മിന താഴ്വര, 2.6 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഇവിടുത്തെ ടെന്റുകള്‍. ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റി എന്നാണ് മിന അറിയപ്പെടുന്നത്. ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ മിനായില്‍ തങ്ങുകയും ജമറാത്തില്‍ പിശാചിനെ കല്ലേറ് നടത്തുകയും വേണം. ഹജ്ജിന്റെ അവസാന ദിവസങ്ങളില്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലാണ് ഈ ചടങ്ങ് നടത്തുന്നത്.
സൗദിയില്‍ ശനിയാഴ്ചയും കേരളത്തില്‍ ഞായറാഴ്ചയുമാണ് ബലി പെരുന്നാള്‍. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരമൊരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha
























