Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

ഒളിച്ചും പാത്തും അശ്ലീല ദൃശ്യങ്ങൾ കാണുന്നവരെ ഉടൻ പിടിക്കും; യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന, ജാഗ്രതൈ... പിടിവീഴും ഉറപ്പ്

05 AUGUST 2022 04:40 PM IST
മലയാളി വാര്‍ത്ത

ഗൾഫിലെ നിയമങ്ങൾ കടുകട്ടിയാണ്. പൈതൃകത്തെ കൈകോർത്ത് പിടിച്ച് കുതിക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ പലതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു പ്രധാന മുന്നറിയിപ്പാണ് പറയാൻ പോകുന്നത്. അതായത് യുഎഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ അഥവാ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ രാജ്യങ്ങളിൽ നിയന്ത്രണമുള്ള ഡേറ്റിങ്ങ്, ചൂതാട്ട, അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് വലിയൊരു വിഭാഗം വിപിഎൻ ഉപയോഗിച്ചുവരുന്നത്.

അങ്ങനെ ഗൾഫിൽ വിപിഎൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ സമയത്തേക്കാൾ 30 ശതമാനം വർധനവുണ്ടായെന്ന് നോർഡ് സെക്യൂരിറ്റി ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. യുഎഇയിൽ 36 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. നിരോധിത വെബ്സൈറ്റുകൾ ഉപയോഗിക്കാനാണ് കൂടുതൽ പേരും വിപിഎൻ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൂടാതെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളിൽ നല്ലൊരു ശതമാനം പേരും വാട്സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയ ജനപ്രിയ ഓഡിയോ–വിഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വിപിഎന്നിന്റെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ, ചിലർ ഡേറ്റിങ്ങ് വെബ്സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കാനും ലഹരി ഇടപാടുകൾക്കും വിഒഐപി വെബ്സൈറ്റുകൾ ബ്രൗസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നുവെന്ന് നോർഡ് സെക്യൂരിറ്റി വ്യക്തമാക്കുകയാണ്.

അതേസമയം, സർക്കാറും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ)യും നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിച്ച് യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവരുദ്ധമല്ല എന്നതാണ്. കമ്പനികൾ, വിവിധ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്ക് ആഭ്യന്തര ആവശ്യങ്ങൾക്ക് വിപിഎൻ ഉപയോഗിക്കാമെന്ന് ടിഡിആർഎ 2016 ഓഗസ്റ്റ് ഒന്നിന് വ്യക്തമാക്കിയിരുന്നുവെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുകയാണ്.

എന്നാൽ, വിപിഎൻ ദുരുപയോഗം ചെയ്താൽ യുഎഇയിൽ ശക്തമായ ശിക്ഷയുമുണ്ട്. വിപിഎൻ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സർക്കാർ നിരോധിച്ച ഓഡിയോ–വിഡിയോ ആപ്പുകൾ, ഡേറ്റിങ്ങ് വെബ്സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, അശ്ലീല വെബ്സൈറ്റുകൾ എന്നിവ സന്ദർശിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുഎഇ സൈബർ നിയമം ആർട്ടിക്കിൾ 10 പ്രകാരം വിപിഎൻ ദുരുപയോഗം ചെയ്താൽ ജയിൽ ശിക്ഷയും 500,000 ദിർഹം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (1 minute ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (11 minutes ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (24 minutes ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (37 minutes ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (49 minutes ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (52 minutes ago)

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...  (55 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്  (1 hour ago)

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി  (1 hour ago)

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്  (1 hour ago)

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് മുന്നറിയിപ്പ്;  (1 hour ago)

240 കോടിയുടെ സൈബര്‍ തട്ടിപ്പ്; അമ്മയും 22കാരനായ മകനും ഉള്‍പ്പടെ പതിനൊന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

75 രാജ്യങ്ങൾക്ക് നിയന്ത്രണം;  (1 hour ago)

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (1 hour ago)

കൊച്ചി നഗരത്തിലെ ഇടറോഡുകൾ അപകടക്കെണിയായി മാറുന്നു: അപകടത്തിൽപ്പെടുന്നതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ  (1 hour ago)

Malayali Vartha Recommends