Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..

വഴിയിൽ ചായ കുടിക്കാൻ നിർത്തി! ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു; വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു, ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു! യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും നെഞ്ച് വേദന അനുഭവപ്പെട്ടു.... മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി

06 OCTOBER 2022 02:45 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളുടെ മരണം ഏറെ വേദന നകുന്നതാണ്. പ്രത്യേകിച്ച് ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ ചില അനുഭവങ്ങൾ ഉള്ളുലയ്ക്കും. അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ദിവസം നാല് പ്രവാസികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്‌. മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ അവസ്ഥ അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. വാഹനം ഓടിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം ദിബ്ബയിൽ നിന്നും വരുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു. അവിടെ നിന്ന് ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു.

വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു. ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു. കാർഡ് തീരുവോളം ഇദ്ദേഹം വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഉടനെ തന്നെ വണ്ടി റോഡരികിൽ ഒതുക്കി ആംബുലൻസിന്റെ സേവനം തേടി. ഉടനെ തന്നെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് ഇദ്ദേഹത്തെ നമ്മിൽ നിന്നും ക്കൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളാണ് മാതാവിന്റെയും ഭാര്യയുടേയും മക്കളുടെയും കാതിൽ ഇപ്പോഴും. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ വിവാഹം സ്വപ്നം കണ്ട വാപ്പയായിരുന്നു ഇദ്ദേഹം. അങ്ങിനെ എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഇദ്ദേഹം നെയ്ത് കൂട്ടിയിട്ടുണ്ടാകുക. അലംഘനീയമായ വിധി എല്ലാ സ്വപ്നങ്ങളേയും മായ്ച്ച് കളയും.

പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടേ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ...........
Ashraf Thamarasery

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (7 minutes ago)

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം.... എൻ പ്രശാന്ത് ഐഎഎസിനെ യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു...  (20 minutes ago)

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (1 hour ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (1 hour ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (2 hours ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (2 hours ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (3 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (8 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (9 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends