Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; വാരിയെല്ലു പൊട്ടി! കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി, നഷ്ടപരിഹാരമായി നല്‍കേണ്ടത് 70,000 ദിര്‍ഹം

07 OCTOBER 2022 04:17 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. 70,000 ദിര്‍ഹം അതായത് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. പ്രാഥമിക കോടതിയുടെ ശിക്ഷ അല്‍ ഐന്‍ അപ്പീല്‍സ് കോടതി ശരിവെക്കുകയാണ് ചെയ്തത്.

അതോടൊപ്പം തന്നെ ജോലിക്കാരിയായ സ്ത്രീയെ വീട്ടുടമസ്ഥ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ വീട്ടുജോലിക്കാരിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്യുകയുണ്ടായി. തനിക്കേറ്റ ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് തൊഴിലുടമ 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുജോലിക്കാരി കേസ് ഫയല്‍ ചെയ്തിരുന്നതായി ഔദ്യോഗിക രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നു. വീട്ടുജോലിക്കിടെ തൊഴിലുടമയുടെ ഭാര്യ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് സ്തീ വെളിപ്പെടുത്തി.

കൂടാതെ വയറ്റിലും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായി ഇടിക്കുകയും മുഖത്തും കണ്ണിലും ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തതായി വീട്ടുജോലിക്കാരി കൂട്ടിച്ചേര്‍ത്തു. വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് 2,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നാണ് ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്യാനും കോടതി വീട്ടുജോലിക്കാരിയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. പരിക്കേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രാഥമിക കോടതി ചുമതലപ്പെടുത്തിയ ഫോറന്‍സിക് ഡോക്ടറുടെ പരിശോധനയില്‍ തന്നെ യുവതിയുടെ വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് മൂലം യുവതിക്ക് ശാരീരിക പ്രയാസങ്ങളുണ്ടെന്നും 20 ശതമാനം വൈകല്യമുണ്ടായതായും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുകയാണ്.

അതേസമയം പ്രാഥമിക സിവില്‍ കോടതി തൊഴിലുടമയായ സ്ത്രീ യുവതിക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ തൊഴിലുടമ അപ്പീല്‍ കോടതിയെ സമീപിക്കുകയുണ്ടായി. എന്നാല്‍ അപ്പീല്‍ കോടതിയും പ്രാഥമിക കോടതി വിധി ശരിവെക്കുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി....  (1 minute ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (14 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (32 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (50 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (2 hours ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (10 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends