കൃത്യം 48 മണിക്കൂർ! ഇറാൻ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്; രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രേരണ നൽകുന്നത് സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ.. രാജ്യത്ത് യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കനത്ത ജാഗ്രതയിൽ

ഗൾഫിൽ യുദ്ധ ഭീതി നിഴലിക്കുകയാണ്. നിലവിൽ സൗദി അറേബ്യയ്ക്ക് സാമ്പത്തിക വമ്പന്മാരിൽ നിന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ഇറാൻ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇറാൻ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. സൗദി ഇക്കാര്യം അമേരിക്കയെ അറിയിക്കുകയായിരുന്നു. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ആസൂത്രിത ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ കനത്ത ജാഗ്രതയിലാണ്. ഈയൊരു സാഹചര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങളും തികച്ചും ജാഗ്രതയിലാണ്.
കൂടാതെ സൗദി അറേബ്യയ്ക്കെതിരെയുള്ള ആക്രമണഭീഷണിയിൽ ആശങ്കയുണ്ടെന്നും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി. എന്നാൽ സൗദിയിലെ യു എസ് എംബസിയോ കോൺസുലേറ്റോ ആക്രമണം സംബന്ധിച്ച് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രേരണ നൽകുന്നത് സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഇടപെടുന്നതിൽ സൗദി അറേബ്യയ്ക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിരുന്നു.
അതേസമയം 2019ൽ സൗദി അറേബ്യയിൽ നടന്ന വലിയ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് അമേരിക്കയും സൗദിയും ആരോപിച്ചിരുന്നു. എന്നാലിത് ഇറാൻ നിഷേധിച്ചു. അതേസമയം, അന്നത്തെ ആക്രമണത്തിന് ഉപയോഗിച്ച സമാനരീതിയിലുള്ള ഡ്രോണുകളാണ് റഷ്യൻ സേന യുക്രെയിനെതിരെ പ്രയോഗിക്കുന്നത്. സമീപകാലങ്ങളായി ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിക്കുകയാണ്.ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 22കാരിയായ മഹ്‌സ അമിനി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുന്നവരെ അടിച്ചമർത്തുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ യുക്രെയിൻ അധിനിവേശത്തിനായി റഷ്യയ്ക്ക് ഡ്രോണുകൾ നൽകുന്നതിനും അമേരിക്ക ഇറാനിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരുന്നു.
യുക്രൈൻ-റഷ്യ യുദ്ധത്തിൽ റഷ്യക്ക് ആവശ്യമായ ഡ്രോൺ അടക്കമുള്ള യുദ്ധ സജ്ജീകരണങ്ങൾ നൽകിയത് ഇറാനായിരുന്നു. ഇതിനെതുടർന്ന് ഇറാനുമായുള്ള ആണവകരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളടക്കം യു.എസ് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യൻ എണ്ണവിപണിക്ക് പ്രഹരമേൽപ്പിക്കാൻ അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം സൗദി അറേബ്യ എണ്ണോത്പാദനം വർധിപ്പിച്ചിരുന്നു. ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ ഉയർത്തുന്ന ഭീഷണിക്കെതിരെ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ച് അമേരിക്കയും അറബ്-ഗൾഫ് രാജ്യങ്ങളും പങ്കെടുത്ത ജിദ്ദ ഉച്ചകോടിയിലും തീരുമാനമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് യു.എസുമായി നയതന്ത്ര ബന്ധത്തിലുള്ള രാജ്യമായ സൗദിയെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള വിവരം പുറത്തുവരുന്നത്.
അതേസമയം, സെപ്തംബര്‍ 16 ന് ശരിയായി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന 22 വയസുകാരി മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പൗരോഹ്യത്യത്തെവരെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇതിനാൽ ഈ പ്രതിസന്ധിയെ അടിച്ചമര്‍ത്താനാണ് ഇറാന്‍ ഭരണകൂടം ഇത്തരത്തിലൊരു നടപടിലേക്ക് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിന്‍റെ എത്രയോ ഇരട്ടി പ്രക്ഷോഭകരെയും പൊലീസും സൈന്യവും വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു.
എന്നാല്‍, സൈനീകരെ വധിക്കുകയും പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്ത പ്രക്ഷോഭകരെ പരസ്യ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതായി തസ്നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. പ്രക്ഷോഭം ആറാഴ്ച പിന്നീടുമ്പോഴാണ് പരസ്യ വിചാരണയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സര്‍ക്കാര്‍ നടപടികളാണ് പ്രക്ഷോഭം ഇത്രയും രൂക്ഷമാക്കിയതെന്നും ആരോപണങ്ങൾ ഉയര്‍ന്നുണ്ട്. ഈ ഒരു വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് ഇറാൻ സൗദിയെ ആക്രമിക്കാൻ പദ്ധതിയിടുന്നതെന്ന് വേണം മനസിലാക്കാൻ.
https://www.facebook.com/Malayalivartha


























