Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി, യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയത് ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതി

11 NOVEMBER 2022 04:25 PM IST
മലയാളി വാര്‍ത്ത

ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി. പിന്നാലെ യുവതിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതിയാണ് യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് യുവതി ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടത്തിയിരിക്കുന്നത്.

അതോടൊപ്പം തന്നെ റിക്രൂട്ട്മെന്‍റ് തട്ടിപ്പിനിരയായ വ്യക്തി പൊലീസിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളിയെ എത്തിക്കുന്നതിനായി 8,500 ദിര്‍ഹം വാങ്ങിയെന്നും പിന്നീട് ചതിച്ചെന്നുമാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളിയെ എത്തിച്ചെങ്കിലും അവരുടെ തിരിച്ചറിയല്‍ രേഖകളൊന്നും യുവതി പരാതിക്കാരന് കൈമാറിയിരുന്നില്ല. രേഖകളൊന്നും ലഭിക്കാത്തതിനാല്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നില്ല.

അതേസമയം രേഖകള്‍ ആവശ്യപ്പെട്ട് യുവതിയെ ബന്ധപ്പെട്ടെങ്കിലും രേഖകള്‍ കിട്ടിയാല്‍ ഉടന്‍ കൈമാറാമെന്നാണ് ഇവര്‍ അറിയിച്ചത്. പിന്നീടും പലതവണ ഇത് ആവശ്യപ്പെട്ടെങ്കിലും യുവതി രേഖകള്‍ നല്‍കിയില്ലെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ഇതേതുടര്‍ന്ന് വാങ്ങിയ പണം ഇയാള്‍ തിരികെ ചോദിച്ചു. ഇതും ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത് തന്നെ.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. ഗാര്‍ഹിക തൊഴിലാളിക്കൊപ്പം തിരിച്ചറിയല്‍ രേഖകളും കൈമാറിയിരുന്നതായി ഇവര്‍ വ്യക്തമാക്കി. റെസിഡന്‍സി നടപടികള്‍ പൂര്‍ത്തിയാക്കാനായി തന്നെ പരാതിക്കാരന്‍ ഈ രേഖകള്‍ തിരികെ നല്‍കിയെന്നും തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ എത്തിക്കുന്ന ഡ്രൈവര്‍ ഈ രേഖകള്‍ പിടിച്ചുവെച്ചെന്നുമാണ് യുവതി പറഞ്ഞത്. ലൈസന്‍സുള്ള സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

പിന്നാലെ പബ്ലിക് പ്രോസിക്യൂഷന്‍റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ആളുകളെ ജോലിക്ക് എത്തിച്ചു കൊടുക്കുന്നതിനായി പെര്‍മിറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഇടനിലക്കാരിയാണ് താനെന്ന് യുവതി വിശദമാക്കി. ഇതേതുടര്‍ന്നാണ് യുവതിക്ക് കോടതി പിഴ വിധിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (5 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (22 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (36 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (46 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (58 minutes ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (9 hours ago)

Malayali Vartha Recommends