Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഈ വര്‍ഷം 1,75,025 ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് പോകാനാകും... രണ്ട് ലക്ഷത്തിനടുത്തുവരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിക്കുക എന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ട്വിറ്ററില്‍ അറിയിച്ചത് ഇതാദ്യമായി! 2023ലെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു

11 JANUARY 2023 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

2023ലെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ഇത് പ്രകാരം ഈ വര്‍ഷം 1,75,025 ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് പോകാനാകും . . അത്രയും സീറ്റുകളാണ് ഈ വര്‍ഷം സൗദി അനുവദിച്ചത്. ഇതാദ്യമായാണ് രണ്ട് ലക്ഷത്തിനടുത്തുവരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിക്കുക എന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം ട്വിറ്ററില്‍ അറിയിച്ചു. കൊറോണ പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും ശേഷം നടത്തുന്ന ഹജ്ജ് തീർത്ഥാടനമാണ് ഇത്...

തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവർക്കും സംസം തീർത്ഥാജലം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹജ്ജ് നയത്തിന് കേന്ദ്ര ന്യൂപക്ഷ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് അപേക്ഷാ നടപടികൾ ആരംഭിക്കും.... കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു 79,237 ആയിരുന്ന ഇന്ത്യയ്ക്ക് അനുവദിച്ച ക്വാട്ട. ഇക്കുറി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും ക്യാമ്പുകളും ഒരുക്കും. എല്ലാവര‍്ക്കും സംസം തീര്‍ത്ഥജലം ലഭ്യമാക്കാനും ശ്രമിക്കുമെന്ന് ഐജാസ് പറഞ്ഞു.

ഇതിന് മുന്‍പ് 2019 ല്‍ ആണ് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പോയത്. അന്ന് രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചു. പക്ഷെ ഇത് സൗദി രാജാവിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച പ്രത്യേക ക്വാട്ട കൂടി (25,000) ഉള്‍പ്പെടുത്തിയതിനാലായിരുന്നു ഇത്. കോവിഡ് രൂക്ഷമായ 2020ല്‍ വെറും ആയിരം സൗദി പൗരന്മാര്‍ മാത്രമാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. ഈ വര്‍ഷം അനുവദിച്ച ക്വാട്ട പ്രകാരം, കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 577 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ത്ഥാടനത്തിനു പോയത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു 79,237 ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്ന് യാത്ര ആയത്. 2020-ൽ ആയിരം സൗദി പൗരന്മാർ മാത്രമായിരുന്നു ഹജ്ജ് നിർവഹിച്ചത്...... സൗദിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന് തന്നെയാണ് മോദി സര്‍ക്കാറിന്റെ ലക്‌ഷ്യം .ഇന്ത്യയും സൗദിയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി. ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 18 ശതമാനം സൗദി അറേബ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 3000 കോടിയോളം ഡോളറിന്റെ വ്യാപാരമാണ് പ്രതിവര്‍ഷം നടക്കുന്നത്.

ഇരുരാജ്യങ്ങളുടെ ഇടപാടുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. സൗദിയില്‍ നിന്ന് ഏകദേശം 2300 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തുന്നത്. സൗദി 700 കോടി ഡോളറിന്റെ ഇറക്കുമതിയും നടത്തുന്നു. സൗദിയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 22 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.

കൊവിഡ് ഭീഷണിയുണ്ടായിരുന്ന വേളയില്‍ ഇന്ത്യയും സൗദിയും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2019ലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, വ്യാപാര-സാമ്പത്തിക ഇടപാടുകുള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തിരുന്നു.. ഇനിയും ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമാകുന്നതിനു വേണ്ടിയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ളതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (16 hours ago)

Malayali Vartha Recommends